ചേ​ർ​ത്ത​ല താ​ലൂ​ക്ക് പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത്: 28 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Monday, October 19, 2020 10:38 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ 28 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ആ​കെ 32 പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി​യാ​ണ് അ​ദാ​ല​ത്തി​ലേ​ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ച്ച​ത്. അ​പേ​ക്ഷ​ക​ർ​ക്ക് അ​ക്ഷ​യ സെ​ന്‍റ​റി​ൽ ഹാ​ജ​രാ​യി ജി​ല്ലാ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​റോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽപ്പെട്ട് കി​ട​പ്പി​ലാ​യ ഉ​ദ​യ​കു​മാ​റി​ന് വി കെ​യ​ർ പ​ദ്ധ​തി, ആ​ശ കി​ര​ണ്‍ പ​ദ്ധ​തി പ്ര​കാ​ര​വും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ഉ​ട​ൻ ചെ​യ്തു കൊ​ടു​ക്കാ​ൻ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​നെ ചു​മ​ത​ല​പ്പെടു​ത്തി. കൂ​ടാ​തെ ഉ​ദ​യ​കു​മാ​റി​നു പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഡിഎം​ഒയ്ക്കും ​നി​ർ​ദേശം ന​ൽ​കി.
പോ​ക്കു​വ​ര​വ് സം​ബ​ന്ധി​ച്ച കേ​സു​ക​ളാ​യി​രു​ന്നു കൂ​ടു​ത​ൽ. അ​തു സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കു​വാ​ൻ ത​ഹ​സീ​ൽ​ദ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർദേശം ന​ൽ​കി. എ​ഡിഎം ജെ. ​മോ​ബി, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പ്, ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.