പൗ​ൾ​ട്രി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Monday, October 19, 2020 10:38 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് കോ​ഴി​ത്തീ​റ്റ​യ്ക്കും കോ​ഴി​ക്കു​ഞ്ഞി​നു​മു​ണ്ടാ​യ വി​ല​വ​ർ​ധ​ന​ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടിട്ടും 20 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന കോ​ഴി​ക്കു​ഞ്ഞി​ന് 55 രൂപ​യാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ അ​ന്യ​സം​സ്ഥാന​ത്തെ ആ​ശ്ര​യി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന വ്യ​വ​സാ​യം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് കോ​ഴി​ക്ക് ത​റ​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഇ​തു ക​ർ​ഷ​ക​നു ല​ഭി​ക്കു​ന്നെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക​ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ടും മൃ​ഗ സം​ര​ക്ഷ​ണ മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ. ന​സീ​റും ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു.