കു​മ​ര​കം നാ​ലു​പ​ങ്ക് ബോ​ട്ട് ടെ​ർ​മി​ന​ൽ ഉദ്ഘാടനം ഉടൻ
Sunday, October 18, 2020 10:03 PM IST
കു​​മ​​ര​​കം: നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി വ​​ർ​​ഷ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ കു​​മ​​ര​​കം നാ​​ലു​​പ​​ങ്ക് ബോ​​ട്ട് ടെ​​ർ​​മി​​ന​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​നു​​മു​​ന്പ് ന​​ട​​ത്താ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ന്നു​​വ​​രു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ തീ​​യ​​തി​​യി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്താ​​നാ​​ണ് വി​​നോ​​ദ സ​​ഞ്ചാ​​ര വ​​കു​​പ്പി​​ന്‍റെ തീ​​രു​​മാ​​നം.

നാ​​ൽ​​പ​​തി​​ൽ​​പ്പ​​രം ബോ​​ട്ടു​​ക​​ൾ​​ക്ക് പാ​​ർ​​ക്കു ചെ​​യ്യാ​​ൻ സാ​​ധി​​ക്കും​​വി​​ധ​​മാ​​ണ് വി​​നോ​​ദ സ​​ഞ്ചാ​​ര വ​​കു​​പ്പ് ബോ​​ട്ട് ടെ​​ർ​​മി​​ന​​ൽ നി​​ർ​​മി​​ച്ച​​ത്. കു​​മ​​ര​​ക​​ത്തെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും പ​​രി​​സ്ഥി​​തി ക​​മ്മി​​റ്റി​​യു​​ടെ​​യും എ​​തി​​ർ​​പ്പി​​നെ അ​​വ​​ഗ​​ണി​​ച്ചാ​​ണ് കാ​​യ​​ലി​​ൽ കോ​​ണ്‍​ക്രീ​​റ്റ് കാ​​ലു​​ക​​ൾ താ​​ഴ്ത്തി ബോ​​ട്ട് ടെ​​ർ​​മി​​ന​​ൽ സ്ഥാ​​പി​​ച്ച് നി​​ർ​​മാ​​ണം ന​​ട​​ത്തി​​യ​​ത്. ഇ​​വി​​ടെ ആ​​വ​​ശ്യ​​മാ​​യ വൈ​​ദ്യു​​തി സോ​​ളാ​​ർ പാ​​ന​​ൽ സ്ഥാ​​പി​​ച്ച് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, ത​​ക​​ർ​​ന്ന ഫ്ലോ​​ർ ടൈ​​ൽ മാ​​റ്റി സ്ഥാ​​പി​​ക്ക​​ൽ, പെ​​യി​​ന്‍റിം​​ഗ് തു​​ട​​ങ്ങി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ന്നു​​വ​​രു​​ന്നു.

കു​​മ​​ര​​ക​​ത്തി​​ന്‍റെ വ​​ട​​ക്ക​​ൻ പ്ര​​ദേ​​ശ​​ത്തെ​​പ്പോ​​ലെ തെ​​ക്ക​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വി​​ക​​സ​​ന​​മെ​​ത്തി​​ക്കു​​ക​​യാ​​ണ് ഇ​​വി​​ടെ ബോ​​ട്ട് ടെ​​ർ​​മി​​ന​​ൽ സ്ഥാ​​പി​​ച്ച​​തി​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്നാ​​ണ് അ​​ധി​​കാ​​രി​​ക​​ളു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​രു​​ടെ ശ​​ല്യ​​മു​​ള്ള​​തി​​നാ​​ൽ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ​​യും ആ​​വ​​ശ്യം.