സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​മെ​ന്ന് യു​ഡി​എ​ഫ്
Sunday, October 18, 2020 10:03 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭാ സെ​ൻ​ട്ര​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ന് മാ​സ്റ്റ​ർ പ്ലാ​നി​ൽ നി​ർ​ദേ​ശി​ച്ച ലി​ങ്ക് റോ​ഡി​ലെ ഒ​രേ​ക്ക​ർ എ​ഴു​പ​ത്തി​നാ​ലു സെ​ന്‍റ് സ്ഥ​ല​ത്തു നി​ന്നും ക​രി​പ്പു​ഴ തോ​ടി​നോ​ടുചേ​ർ​ന്നു​ള്ള ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 35 സെ​ന്‍റ് സ്ഥ​ലം വ​സ്തു ഉ​ട​മ​സ്ഥ​നി​ൽ നി​ന്നും വാ​ങ്ങി ബാ​ക്കി സ്ഥ​ല​ത്ത് കൊ​മേ​ഴ്സ്യ​ൽ ബി​ൽ​ഡിം​ഗ് പ​ണി​യു​വാ​ൻ അ​നു​മ​തി ന​ൽ​കി പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ന്ന് അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം കൂ​ടു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ. യു. ​മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു.
വ​സ്തു ഉ​ട​മ​സ്ഥ​ന്‍റെ ബ​ഹു​നി​ല കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണ​ത്തി​നു കെ​ട്ടി​ടനി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ഏ​വൂ​ർ മു​ട്ടം റോ​ഡി​ൽ നി​ന്നും ഏ​ഴ​ടി​യോ​ളം താ​ഴ്ച​യി​ൽ കി​ട​ക്കു​ന്ന ച​തു​പ്പു​സ്ഥ​ലം ന​ഗ​ര​സ​ഭ​യ്ക്ക് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കു​ന്ന​ത്.
പ​ട്ട​ണ​ത്തി​ൽ വ​ന്നു പോ​കു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രെ നി​ർ​ദി​ഷ്ട ഷോ​പ്പിം​ഗ് മാ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​വും ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ട്. 100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ന​ഗ​ര​സ​ഭ ഫ​സ്റ്റ് ഗ്രേ​ഡ് ആ​യി മാ​റ്റാ​ൻ ക​ഴി​യ​ത്ത​ക്ക നി​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​ന സ്രോ​ത​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ഷോ​പ്പിം​ഗ് മാ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ സെ​ൻ​ട്ര​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്ക​ണം എ​ന്നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം ത​ക​ർ​ത്ത് കോ​ടി​ക​ളു​ടെ ലാ​ഭം കൊ​യ്യാ​നാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​ത്.
മാ​സ്റ്റ​ർ പ്ലാ​നി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു നി​ർദേ​ശി​ച്ച ഒ​രേ​ക്ക​ർ 75 സെ​ന്‍റ് സ്ഥ​ലം 35 സെ​ന്‍റാ​യി ചു​രു​ക്കി​യ​തി​നാ​ൽ സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം പോ​ലും മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ന​ഗ​രം ക​ണ്ട ഏ​റ്റ​വും വ​ലി​യ തീ​വെ​ട്ടിക്കൊള്ള​യാ​ണ് ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ ബ​സ് സ്റ്റാ​ൻ​ഡ് അ​ട്ടി​മ​റി​ച്ച​തി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ന​ഗ​ര​ഭ​ര​ണം ചെ​യ്ത​തെ​ന്നും യു. ​മു​ഹ​മ്മ​ദ് കു​റ്റ​പ്പെ​ടു​ത്തി.