എ​ലി​പ്പ​നി ബാ​ധി​ച്ച യു​വ​തി​യു​ടെ മ​ര​ണം സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ ക​ടും​പി​ടിത്ത​​മെ​ന്ന് ആ​രോ​പ​ണം
Sunday, October 18, 2020 10:03 PM IST
അ​ന്പ​ല​പ്പു​ഴ: സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ടും​പി​ടിത്ത​മാ​ണ് എ​ലി​പ്പ​നി ബാ​ധി​ച്ച യു​വ​തി മ​രി​ക്കാ​നി​ട​യാ​തെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ​കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പാ​ട​ക​ശേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മ​ണി​യു​ടെ ഭാ​ര്യ മാ​യ(45)​യാ​ണ് ക​ഴി​ഞ്ഞദി​വ​സം എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്.
മാ​യ​യ്ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യാ​ൽ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.​ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആം​ബു​ല​ൻ​സി​ൽ വേ​ണം മാ​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ.
ആം​ബു​ല​ൻ​സ് ത​ര​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തി​ലു​ള്ള സ്ട്ര​ക്ച്ച​ർ ട്രോ​മാ​കെ​യ​റി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ള്ള മാ​യ​യെ സു​ര​ക്ഷി​ത​മാ​യി കി​ട​ത്തികൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​ട്ടും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സൂ​പ്ര​ണ്ടിന്‍റെ നി​ർ​ദേ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഒ​ഴി​ഞ്ഞു​മാ​റി.
അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം പോ​ലീ​സ് എ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് സ്ട്ര​ക്ച​ർ ക​ട​ത്തി​വി​ട്ട​ത്. തു​ട​ർ​ന്ന് മാ​യ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു.
യ​ഥാ​സ​മ​യം മാ​യ​യ്ക്ക് ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് കു​റ്റ​ക്കാ​രാ​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​യ​യു​ടെ സ​ഹോ​ദ​ര​ൻ പു​ന്ന​പ്ര പ​ത്തി​ൽ വീ​ട്ടി​ൽ മ​ധു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി. ര​ണ്ടു​വ​ർ​ഷം മു​ന്പ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മാ​യ​യു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞു​മ​ണി മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
പി​ന്നീ​ട് മാ​യ​യു​ടെ ത​ണ​ലിലാ​യി​രു​ന്നു മ​ക്ക​ളാ​യ അ​ശ്വ​ൻ​രാ​ജും അ​ദ്വൈ​ത് രാ​ജും ക​ഴി​ഞ്ഞി​രു​ന്ന​ത്. മാ​യ​യും മ​രി​ച്ച​തോ​ടെ മ​ക്ക​ൾ ഒ​റ്റ​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.