ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ം: ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Sunday, October 18, 2020 10:00 PM IST
പു​ന്ന​മൂ​ട്: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​സ്യൂ​ട്ട് വൈ​ദി​ക​നാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ​പ്പെ​ടു​ത്തി എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ക​ടു​ത്ത ലം​ഘ​ന​മാ​ണെ​ന്ന് സി​ബി​സി​ഐ ഉ​പാ​ധ്യ​ക്ഷ​നും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത. 83 വ​യ​സു​ള്ള ഫാ. ​സ്റ്റാ​ൻ സ്വാ​മി, നീ​തി​ര​ഹി​ത​മാ​യി ത​ട​വ​റ​യി​ൽ പാ​ർ​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്കുവേ​ണ്ടി​യും ദ​ളി​ത് സ​മൂ​ഹ​ങ്ങ​ളു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​ണ്.
ജാ​ർ​ഖ​ണ്ഡി​ലെ ഭൂ​പ​രി​ഷ്ക​ര​ണ​വും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​വും ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും വ​നാ​വ​കാ​ശ നി​യ​മം, പെ​സ, അ​നു​ബ​ന്ധ നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​വേ​ണ്ടി ശ​ക്ത​മാ​യി വാ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണു ഫാ. ​സ്റ്റാ​ൻ.
ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും വി​യോ​ജി​പ്പു​ക​ൾ അ​ടി​ച്ച​മ​ർ​ത്താ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ത്ര​ത്തോ​ളം ത​യാ​റാ​ണെ​ന്ന് ഭീ​മ കൊ​റെ​ഗാ​വ് ഗൂ​ഢാ​ലോ​ച​ന കേ​സ് തു​റ​ന്നു​കാ​ട്ടു​ക​യാ​ണെ​ന്നും​വി​മോ​ച​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ വി​മോ​ച​ന​ത്തി​നാ​യി മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ലെ എം​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ സ​ങ്ക​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്മ​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മു​ക​ളു​ന്പു​റ​ത്ത് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​ർ​ജ് കോ​ട്ട​പ്പു​റം, ജോ​ബി നീ​ലേ​ശ്വ​രം, സ്റ്റാ​ൻ​ലി​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന ഭീ​മ​ഹ​ർ​ജി​യു​ടെ ഭ​ദ്രാ​സ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നി​ർ​വ​ഹി​ച്ചു.