സംഘാടകർക്കെതിരെ കേ​സെ​ടു​ത്തു
Sunday, September 27, 2020 10:30 PM IST
അ​ന്പ​ല​പ്പു​ഴ: മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി​യ​തി​ന് സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ വ​ലി​യ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ഡ് ഫോ​ഴ്സ് പ്രീ ​റി​ക്രൂ​ട്ട്മെ​ന്‍റ് ട്രെ​യി​നിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​ണെ​ങ്കി​ലും അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പു​ന്ന​പ്ര അ​റ​വു​കാ​ട് ശ്രീ​ദേ​വി ക്ഷേ​ത്ര മൈ​താ​നി​യി​ൽ വ​ച്ച് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി​യ​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നും മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​ത്ത​തി​നു​മെ​തി​രെ സം​ഘ​ട​ന​യി​ലെ 15 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ ക്ഷേ​ത്ര മൈ​താ​നം ഇ​തി​നാ​യി വി​ട്ടു ന​ൽ​കി​യ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.