വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Sunday, September 27, 2020 10:30 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല സെ​ൽ​വ​രാ​ജ് നി​ർ​വ​ഹി​ച്ചു. ശീ​തി​ക​രി​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ,ന​വീ​ക​രി​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം, ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി,വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് സം​വി​ധാ​നം, പ​രി​ശീ​ല​നം നേ​ടി​യ വ​നി​ത മേ​സ്തി​രി​മാ​ർ​ക്ക് ടൂ​ൾ കി​റ്റ് വി​ത​ര​ണം, റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത പു​റം​ച​ട്ട വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത പു​റം​ച​ട്ട​ക​ളു​ടെ പ്ര​കാ​ശ​നം ചേ​ർ​ത്ത​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​ജി മു​ര​ളീ​ധ​ര​ൻ, മേ​ഘാ വേ​ണു, ശ്യാ​മ​ള സി​ദ്ധാ​ർ​ത്ഥ​ൻ, ഉ​ഷ രാ​ജ​ഗോ​പാ​ൽ, പി.​കെ കൊ​ച്ച​പ്പ​ൻ, ഷീ​ല ര​ഘു​വ​ര​ൻ, ര​തി നാ​രാ​യ​ണ​ൻ, ആ​ർ.​എ​സ്.​ഇ.​റ്റി.​ഐ ഡ​യ​റ​ക്ട​ർ ഏ​ബ്ര​ഹാം ഏ​ലി​യാ​സ്, വ​നി​താ ക്ഷേ​മ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പൊ​ൻ​സി​നി, ബി​ഡി​ഒ എ. ​ബി​ജു​കു​മാ​ർ, ഹെ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഉ​ഷാ​കു​മാ​രി, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.