ഫി​റ്റ് ഇ​ന്ത്യ ഫ്രീ​ഡം റ​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, September 27, 2020 10:30 PM IST
അ​ന്പ​ല​പ്പു​ഴ; കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കാ​യി​കാ​ഭ്യാ​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​ന്ന​പ്ര കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഫി​റ്റ് ഇ​ന്ത്യ ഫ്രീ​ഡം റ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം 70 ഓ​ളം പേ​രാ​ണ് ഫ്രീ​ഡം റ​ണ്ണി​ൽ പ​ങ്കെ​ടു​ത്ത​ത്.
തൊ​ഴി​ലു​ക​ൾ ചെ​യ്യാ​തെ​യും പ​ഠ​നം തു​ട​രാ​നാ​കാ​തെ​യും വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി കൂ​ടാ​തെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ക ല​ക്ഷ്യ​ത്തോ​ടെ കാ​യി​കാ​ധ്യ​പ​ക​നാ​യ ജെ​യ്ക് ജോ​സ​ഫിെ​ൻ​റ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ്രീ​ഡം റ​ണ്ണി​ന് തു​ട​ക്ക​മാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് പോ​ളി​ടെ​ക്നി​ക് ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു അ​റേ​ക്ക​ളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​കു​ഞ്ഞു​മോ​ൻ ജോ​ബ് വ​ഞ്ചി​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​ജെ​യിം​സ്, ബ​ർ​സാ​ർ ഫാ. ​സ​ജി, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഫാ. ​ജോ​സ്കു​ട്ടി, അ​ധ്യാ​പ​ക​നാ​യ ഫാ. ​ജേ​ക്ക​ബ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന കാ​യി​കാ​ഭ്യാ​സ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പ​നം കു​റി​ച്ചു. കാ​യി​ക പ്ര​ക​ട​ന​ത്തി​നാ​യി കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച​വ​ർ​ക്കാ​യി പ്ര​ത്യേ​ക പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു അ​റേ​ക്കു​ളം പ​റ​ഞ്ഞു.