താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നാ​യി പു​ളി​ങ്കു​ന്ന് പ​ള്ളിവ​ക ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി
Sunday, September 27, 2020 10:30 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നാ​യി പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി വ​ക ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി. ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി, കൈ​ക്കാ​ര​ൻ​മാ​രാ​യ റോ​ജി കു​ര്യാ​ക്കോ​സ്, ടോ​മി​ച്ച​ൻ തോ​പ്പി​ൽ എ​ന്നി​വ​രി​ൽ നി​ന്നും വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ലാ രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ അ​ശോ​ക​ൻ, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണ​ങ്ക​ര​ത്ത​റ എ​ന്നി​വ​ർ ചേ​ർ​ന്ന് രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി.
കു​ട്ട​നാ​ട് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള 149 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് രേ​ഖ​ക​ൾ കൈ​മാ​റി​യ​ത്. നേ​ര​ത്തെ പ​ള്ളി​വ​ക സ്ഥ​ല​ത്താ​ണ് ആ​ശു​പ​ത്രി സ്ഥാ​പി​ത​മാ​യി​രു​ന്ന​ത്. പി​ന്നീ​ട് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി വി​ക​സ​നം ന​ട​ന്ന​പ്പോ​ഴെ​ല്ലാം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കി​വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​വു​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പു​ളി​ങ്കു​ന്ന് വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള 68 ആ​ർ 75 ച​തു​ര​ശ്ര മീ​റ്റ​ർ വ​സ്തു​വി​നു പ​ള്ളി​യാ​ണ് ക​ര​മ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ള്ളി അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചു.
ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രുവ​രി 21നു ​കൂ​ടി​യ പ​ള്ളി പ്ര​തി​നി​ധി യോ​ഗം സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​തീ​രു​മാ​ന​ത്തി​ന് ചങ്ങനാശേരി അതിരൂപതാ നേതൃത്വം അം​ഗീ​കാ​രം ന​ൽ​കി പ​ള്ളി വി​കാ​രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വി​കാ​രി ഫാ. ​പു​ത്ത​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ​ഹ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ന്പ്ര, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ വെ​ള്ളാ​റ​യ്ക്ക​ൽ, കൗ​ണ്‍​സി​ലം​ഗം ബാ​ബു വ​ട​ക്കേ​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.