ധ​ന​സ​ഹാ​യം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു​വ​ർ​ഷം
Saturday, September 26, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: വി​ധ​വ​ക​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ധ​നസ​ഹാ​യം മു​ട​ങ്ങി​യി​ട്ട് മൂ​ന്നുവ​ർ​ഷം. സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. സ്നേ​ഹ​പൂ​ർ​വം എ​ന്ന പേ​രി​ലാ​ണ് സം​സ്ഥാ​ന സാ​മൂ​ഹ്യസു​ര​ക്ഷാവ​കു​പ്പ് വി​ധ​വ​ക​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ധ​നം ന​ൽ​കി വ​ന്നി​രു​ന്ന​ത്. ഒ​ന്നുമു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് 5000 രൂ​പ മു​ത​ൽ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കി വ​ന്നി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ അ​മ്മ​മാ​ർ അ​ത​തു സ്കൂ​ളു​ക​ളി​ലാ​ണ് ന​ൽ​കു​ന്ന​ത്.​

സ്കൂ​ളു​ക​ളി​ൽനി​ന്നാ​ണ് ബാ​ങ്കി​ലേ​ക്ക് ഇ​വ കൈ​മാ​റു​ന്ന​ത്. ധ​ന​സ​ഹാ​യം പി​ന്നീ​ട് അ​ക്കൗ​ണ്ടി​ലേ​ക്ക് വ​രി​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്നുവ​ർ​ഷ​മാ​യി ധ​ന​സ​ഹാ​യം അ​ക്കൗ​ണ്ടിൽ എ​ത്തു​ന്നി​ല്ല. അ​മ്മ​മാ​ർ സ്കൂ​ളി​ലും ബാ​ങ്കി​ലു​മെ​ത്തി വി​വ​രം തി​ര​ക്കി​യി​ട്ടും തു​ക ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ല വി​ധ​വ​ക​ൾ​ക്കും ഈ ​തു​ക കി​ട്ടാ​തെ വ​ന്ന​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലി​ല്ലാ​ത്ത വി​ധ​വ​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ഈ ​ധ​നസ​ഹാ​യം. ഇ​തു പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.