കോ​വി​ഡ് മ​ര​ണം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചി​ത​യൊ​രു​ക്കി
Saturday, September 26, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ചുമ​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി​നി​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചി​ത​യൊ​രു​ക്കി. കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി രേ​ണു​ക(45)യ്ക്കാ​ണ് അ​ന്പ​ല​പ്പു​ഴ​യി​ലെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ല​പ്പു​ഴ വ​ലി​യ ചു​ടു​കാ​ട് ശ്മ​ശാ​ന​ത്തി​ൽ ചി​ത​യൊ​രു​ക്കി​യ​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​ണ് രേ​ണു​ക മ​രി​ച്ച​ത്.

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ഈ ​ഘ​ട്ട​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മിറ്റി​യം​ഗം എ​ച്ച.് സ​ലാ​മി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സം​സ്കാ​ര ചു​മ​ത​ല ഡി​വൈ​എ​ഫ്ഐ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ലാ​ൽ, അം​ഗം ജി​ത്തു ഷാ​ജി, പു​ന്ന​പ്ര വ​ട​ക്ക് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ശി​ഖി​ൽ​രാ​ജ്, അം​ഗം അ​ശ്വി​ൻ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പിപിഇ ​കി​റ്റ് ധ​രി​ച്ച് മൃ​ത​ശ​രീ​രം മോ​ർ​ച്ച​റി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.