ജോ​ണ്‍ ജേ​ക്ക​ബ് -മാ​മ്മ​ൻ മ​ത്താ​യി ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം നടത്തി
Saturday, September 26, 2020 10:16 PM IST
എ​ട​ത്വ: ക​ർ​ഷ​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ത​ങ്ങ​ളു​ടെ ജീ​വി​ത​കാ​ലം മൊ​ത്തം അ​ർ​പ്പി​ച്ച മ​ഹ​ത് വ്യ​ക്തി​ക​ളാ​യി​രു​ന്നു ജോ​ണ്‍ ജേ​ക്ക​ബും മാ​മ്മ​ൻ മ​ത്താ​യി​യും എന്നും ഇ​വ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലുള്ള ക​ർ​ഷ​ക​രെ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലു​ടനീ​ള​മു​ള്ള ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ നീ​തി​ക്കുവേ​ണ്ടി പോ​രാ​ടു​ന്ന​തി​നും സ്വ​ന്തം ജീ​വ​ൻ പോ​ലും ഉ​ഴു​തുവ​ച്ചു പ്ര​വ​ർ​ത്തി​ച്ച ക​ർ​ഷ​ക സ്നേ​ഹി​ക​ളാണെ​ന്നും പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ 42-ാമ​തും മാ​മ​ൻ മ​ത്താ​യി​യു​ടെ 17-ാമ​തും ച​ര​മവാ​ർ​ഷി​കാ​ച​ര​ണം സം​യു​ക്ത​മാ​യി നി​ര​ണം ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യപ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പി.​ജെ. ജോ​സ​ഫ്.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഉ​ന്ന​താ​ധി​കാ​ര സ​മ​തി അം​ഗ​ങ്ങ​ളാ​യ ഡി.​കെ. ജോ​ണ്‍, ജോ​സ​ഫ് എം. ​പു​തു​ശേ​രി, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, കു​ഞ്ഞുകോ​ശി പോ​ൾ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, വ​ർ​ഗീ​സ് മാ​മ​ൻ, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ബാ​ബു വ​ർ​ഗീ​സ്, രാ​ജു പു​ളി​ന്പ​ള്ളി​ൽ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള, ഉ​മ്മ​ൻ ക​രു​വേ​ലി, ജോ​ർ​ജ് മാ​ത്യു, ത​ന്പി കു​ന്നു​ക​ണ്ടം, റോ​യി ചാ​ണ്ട​പ്പി​ള്ള, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജേ​ഷ്, ഷി​ബു പു​തു​ക്കേ​രി, ബാ​ബു കു​ത്തു​പ​ള്ളി, ബ്ലാ​സ​ൻ മാ​ലി​യി​ൽ, ജോ​സ് പ​ഴ​യി​ടം, ജി. ​പോ​ത്ത​രി​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.