റെ​യ്ഡ് നി​ർ​ത്ത​ണ​മെ​ന്ന് ഗോ​ൾ​ഡ് ആ​ൻ​ഡ്് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Saturday, September 26, 2020 10:16 PM IST
കാ​യം​കു​ളം: ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ർ​ണവ്യാ​പാ​ര ശാ​ല​ക​ൾ മാ​ത്രം തെര​ഞ്ഞു​പി​ടി​ച്ച് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ നി​ർ​ത്തിവ​യ്ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മാ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​ഡ്വ. എ​സ്. അ​ബ്ദു​ൾ നാ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ന​ട​ത്തു​ന്ന റെ​യ്ഡുക​ൾ ജി​എ​സ്ടി നി​യ​മ​വ്യ​വ​സ്ഥ​യ്ക്ക് എ​തി​രാ​ണെ​ന്നും ജി​എ​സ്ടി ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷൽ സെ​ർ​ച്ച് വാ​റ​ന്‍റ് നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​റ്റ് കാ​ല​ഘ​ട്ട​ത്തി​ലേ​ക്കാ​ൾ കൂ​ടു​ത​ൽ നി​കു​തി​യാ​ണ് ജി​എ​സ്ടി​യി​ൽ സ്വ​ർ​ണ വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പാ​ര മാ​ന്ദ്യ​ത്തി​ൽ ന​ട്ടം​തി​രി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ച്ച​വ​ട​മി​ല്ലാ​യ്മ​യാ​ണ് നി​കു​തി​വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​രം റെ​യ്ഡ്ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ന്ദ്ര​വി​ഹി​തം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന സ​മീ​പ​നം ശ​രി​യ​ല്ല.
ക​ള്ള​ക്ക​ട​ത്തും അ​ന​ധി​കൃ​ത വ്യാ​പാ​ര​വും ത​ട​ഞ്ഞ് നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത വ്യാ​പാ​രി​ക​ളെ എ​ന്നും ഉ​പ​ദ്ര​വി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​രും പി​ന്തി​രി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. റെ​യ്ഡ് തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യം​കു​ള​ത്ത് ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ്് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​എ​ച്ച്.​എം. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​ക്കീ​ർ ഹു​സൈ​ൻ, ട്ര​ഷ​റ​ർ മി​ഥു​ൻ, അ​ബു ജ​ന​ത, ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.