മൊ​ബൈ​ൽ ഷോ​പ്പി​ൽ മോ​ഷ​ണം
Saturday, September 26, 2020 10:15 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യി​ൽ മോ​ബൈ​ൽഷോ​പ്പി​ൽ മോ​ഷ​ണം. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. അ​ന്പ​ല​പ്പു​ഴ പ്ലാ​ക്കു​ടി ഷോ​പ്പിം​ഗ് കോ​ംപ്ല​ക്സി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഷം​നാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ പ്ല​സ് എ​ന്ന ക​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്.

മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ എ​ന്ന വ്യാ​ജേ​ന ക​ട​യി​ൽ എ​ത്തി​യ ആ​ളാ​ണ് ക​ട​യി​ൽനി​ന്നും മൊ​ബൈ​ലു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഇ​യാ​ൾ സ്വ​ന്തം മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ ഇ​വി​ടെ ന​ൽ​കി​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ് ഇ​ത് തി​രി​ച്ചുവാ​ങ്ങാ​ൻ എ​ത്തി​യ സ​മ​യ​ത്താ​ണ് വി​ദ​ഗ്ധ​മാ​യി മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ട​യു​ട​മ അ​ന്പ​ല​പ്പു​ഴ പോ​ലീസി​ൽ പ​രാ​തി ന​ൽ​കി. ഇ​യാ​ൾ മ​റ്റൊ​രാ​ളി​ൽ നി​ന്നും മൊ​ബൈ​ൽ ക​വ​ർ​ന്ന​താ​യും പോ​ലി​സി​ൽ പ​രാ​തി ല​ഭി​ച്ചു. ക​ട​യി​ൽനി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു.