ടി.​ജെ. വ​ർ​ക്കി​യു​ടെ വേർപാടിലൂടെ ന​ഷ്ട​മാ​യ​ത് നി​സ്വാ​ർ​ഥ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ
Saturday, September 26, 2020 10:15 PM IST
ചെ​ക്കി​ടി​ക്കാ​ട്: കു​ട്ട​നാ​ടി​ന്‍റെ സ​ർ​വ​തോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യ്ക്ക് അ​ഹോ​രാ​ത്രം നി​ശ​ബ്ദം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​രി​ക്കം​പ​ള്ളി​ൽ വാ​ച്ചാ​ലി​ൽ റ്റി.​ജെ.​ വ​ർ​ക്കി (വ​ക്ക​മ്മ-95)​യു​ടെ നി​ര്യാ​ണ​ത്തോ​ടെ ന​ഷ്ട​മാ​യ​ത് നി​സ്വാ​ർ​ഥ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ. വി​ന​യാ​ന്വി​ത​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് നാ​ട്ടു​കാ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച സാ​മൂ​ഹ്യ, സാ​ംസ്കാ​രി​ക, വ്യാ​പാ​ര, കാ​ർ​ഷി​ക, ഗ്ര​ന്ഥ​ശാ​ലാരം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സം​ഘാ​ട​ക​നാ​യി​രു​ന്നു.

കു​ട്ട​നാ​ട്ടി​ലെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കി​ട​ന്നി​രു​ന്ന നെ​ല്ലു​പു​ഴു​ക്കു മേ​ഖ​ല​യ്ക്ക് അ​ടു​ക്കും ചി​ട്ട​യും കൈ​വ​രു​ത്താ​ൻ അ​ങ്ങേ​യ​റ്റം പ​രി​ശ്ര​മി​ച്ച വ്യ​ക്തി​യാ​ണ് റ്റി.​ജെ. വ​ർ​ക്കി. നെ​ല്ലു​പു​ഴു​ക്കു​കാ​രെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും അ​വ​ർ​ക്കാ​യി സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​തി​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. കു​ടി​വെ​ള്ള​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്ന പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ എ​ല്ലാം മ​ഴ​വെ​ള്ള സം​ഭ​ര​ണി സ്ഥാ​പി​ച്ചു ന​ല്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ അ​ടു​ത്ത​കാ​ലം വ​രെ​യു​ണ്ടാ​യി​രു​ന്നു.

പ​തി​നേ​ഴാം വ​യ​സി​ൽ എ​ട​ത്വ വാ​ച്ചാ​ലി​ൽ പീ​ടി​ക​യു​ടെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്താ​ണ് റ്റി.​ജെ. വ​ർ​ക്കി​യു​ടെ വ്യാ​പാ​ര തു​ട​ക്കം. ഒ​രു നൂ​റ്റാ​ണ്ടു മു​ന്പ്് പി​താ​വ് ഒൗ​ത​ച്ച​ൻ ന​ട​ത്തി​യി​രു​ന്ന പീ​ടി​ക​യി​ൽ കൊ​ച്ചി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും എ​ത്തി​ച്ചി​രു​ന്ന അ​ക്കാ​ല​ത്തെ അ​പൂ​ർ​വ ക്ര​യ​വ​സ്തു​ക്ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കാ​ൻ കൊ​ച്ചി​-കൊ​ല്ലം ജ​ല​പാ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഈ ​പാ​ത​യു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യി​രു​ന്നു വാ​ച്ചാ​ലി​ൽ പീ​ടി​ക​യി​രു​ന്നി​രു​ന്ന സ്ഥ​ലം. പ​ല​ച​ര​ക്കും തു​ണി​യും തു​ട​ങ്ങി പ​ച്ച​മ​രു​ന്നു​ക​ൾ വ​രെ ഇ​വി​ടെയു​ണ്ടാ​യി​രു​ന്നു. ഗുണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ൾ വി​ലകു​റ​ച്ച് വി​റ്റി​രു​ന്നി​രു​ന്ന​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന ജീ​വി​തം ആ​രം​ഭി​ച്ചു. എ​പ്പോ​ഴും ഖ​ദ​ർ വ​സ്ത്രം മാ​ത്രം ധ​രി​ച്ചു. എ​ട​ത്വ​യി​ൽ കാ​ൽനൂ​റ്റാ​ണ്ട് പ​ല​ച​ര​ക്ക്, വ​സ്ത്ര വ്യാ​പാ​രം ന​ട​ത്തി​യ ശേ​ഷം അ​ടു​ത്ത കാ​ൽ നൂ​റ്റാ​ണ്ട് എം​വി സൈ​ക്കി​ൾ സ്റ്റോ​ഴ്സ് എ​ന്ന വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി.

ദീ​ർ​ഘ​കാ​ല​മാ​യി ജ​നോ​പ​കാ​ര​പ്ര​ദ​ങ്ങ​ളാ​യ വി​വി​ധ സം​ഘ​ട​ന​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സ​ർ​വീ​സ് കോ​-ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ട​ത്വ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം, പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ചാ​സ് ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, ഫാ. ​ജോ​സ​ഫ് പ​ന​യ്ക്ക​പ്പ​റ​ന്പി​ൽ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി, ആ​ല​പ്പു​ഴ നെ​ല്ലു​പു​ഴു​ക്ക് സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി അം​ഗം, പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം ​സ്ഥാ​പ​കാം​ഗം, ര​ക്ഷാ​ധി​കാ​രി, ലൈ​ബ്രേ​റി​യ​ൻ, കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം, എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യം, പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യം പ്ര​തി​പു​രു​ഷാം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ച​രി​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ ഏ​റെ ത​ത്പ​ര​ൻ. അ​തി​വി​പു​ല​മാ​യ കു​ടും​ബ ഡ​യ​റ​ക്ട​റി ’ജ​നേ​സി​സ’് ത​യാ​റാ​ക്കു​ന്ന​തി​ലെ മു​ഖ്യ​സം​ഘാ​ട​ക​നാ​യി​രു​ന്നു. തെ​ക്കേ​ത്ത​ല​യ്ക്ക​ൽ ക​രി​ക്കം​പ​ള്ളി​ൽ കു​ടും​ബ​യോ​ഗം ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്.

റ്റി.​ജെ. വ​ർ​ക്കി​യു​ടെ നി​ര്യാ​ണ​ത്തി​ൽ തെ​ക്കേ​ത്ത​ല​യ്ക്ക​ൽ ക​രി​ക്കം​പ​ള്ളി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഫാ. ​ജ​യിം​സ് ക​രി​ക്കം​പ​ള്ളി​ൽ, ക​രി​ക്കം​പ​ള്ളി​ൽ ന​ന്നാ​ട്ടു​മാ​ലി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, ഇ​ള​മ​ത​യി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഇ.​ജെ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.