പോ​സ്റ്റ് കോ​വി​ഡ് ക്ലിനി​ക്കു​ക​ൾ തു​ട​ങ്ങ​ണം
Friday, September 25, 2020 9:56 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​മു​ക്ത​രി​ലെ ശ്വാ​സ​കോ​ശ പ്ര​ശ്ന​ങ്ങ​ൾക്ക് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന​യും പ്ര​ത്യേ​ക​ശ്ര​ദ്ധ​യും കൊ​ടു​ക്കേ​ണ്ട​തി​നാ​ൽ പോ​സ്റ്റ് കോ​വി​ഡ് ക്ലിനി​ക്കു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന് അ​ക്കാ​ദ​മി ഓ​ഫ് പ​ൾ​മ​ണറി ​ആ​ൻഡ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ മെ​ഡി​സി​ൻ നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ആ​ല​പ്പു​ഴ ഗ​വൺമെന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ൾ​മ​ണ​റി മെ​ഡി​സി​ൻ അ​ഡീ​ഷ​ണ​ൽ ഡയറക്ടറുമായ ഡോ. പി.എ​സ്.​ ഷാ​ജ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക ശ്വാ​സ​കോ​ശ ദി​നാ​ച​ര​ണ​വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​സ്റ്റ് കോ​വി​ഡ് സി​ൻ​ഡ്ര​ത്തി​ന്‍റെ യ​ഥാ​ർഥതീ​വ്രത മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ചുകൂ​ടി ക​ഴി​യ​ണ​ം. കോ​വി​ഡ് രോ​ഗ​മു​ക്ത​രി​ൽ ശ്വാ​സം മു​ട്ട​ലും നീണ്ടുനി​ൽ​ക്കു​ന്ന ചു​മ​യും ക​ണ്ടുവ​രു​ന്നു. രോ​ഗ​മു​ക്ത​രി​ലെ ശ്വാ​സ​കോ​ശ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​നും വെ​ൽ​നസ് ഫൗ​ണ്ടേ​ഷ​നും സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഹു​സൈ​ൻ ചെ​റു​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.