ആ​ന്ന​ല​ത്തോ​ട് ത​ക്യാ​വ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, September 25, 2020 9:56 PM IST
പൂ​ച്ചാ​ക്ക​ൽ:​ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ണാ​വ​ള്ളി ആന്നല ത്തോട് ത​ക്യാ​വ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.​ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ നാ​ലും പ​തി​നേ​ഴും വാ​ർ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന്ന​ല​ത്തോ​ട് ത​ക്യാ​വ് പാ​ല​മാ​ണ് അ​പ​ക​ടഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.1970 ൽ ​പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് പാ​ല​മാ​ണി​ത്. പാ​ല​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലു​മു​ള്ള ച​വി​ട്ടുപ​ടി​ക​ളു​ടെ ക​ല്ലു​ക​ൾ ഇ​ള​കി ഏ​ത് നി​മി​ഷ​വും പാ​ലം നി​ലംപ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.​
കൂ​ടാ​തെ അ​ര​യ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്കും ചേ​ർ​ത്ത​ല​-അ​രൂ​ക്കു​റ്റി റോ​ഡി​ലേ​ക്കും ആ​ന്ന​ല​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന പ്ര​ധാ​ന മ​ാർഗമാ​യി​രു​ന്നു ഇ​ത്.​ പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഭീ​തി​യി​ലാ​ണ് യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ​പാ​ല​ത്തി​ന്‍റ ശോ​ച്യാവ​സ്ഥ​യും തെ​രു​വുവി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​തും രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള കാ​ൽ​ന​ട​യാ​ത്ര​പോ​ലും ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്.​
പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധിത​വ​ണ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ അ​ടി​യ​ന്തര​മാ​യി ആ​ന്ന​ല​ത്തോ​ട് ത​ക്യാ​വ് പാ​ലം പു​ന​ർ​നി​ർ​മി​ച്ച് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.