അ​ന്പ​ല​പ്പു​ഴ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ജീ​വ​ന​ക്കാ​ർ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Friday, September 25, 2020 9:50 PM IST
അന്പലപ്പുഴ: ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ക, മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ജീ​വ​ന​ക്കാ​രോ​ടു​ള്ള വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ജീ​വ​ന​ക്കാ​ർ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യ​ത്. സി ​ഐ ടി ​യു, ഐ ​എ​ൻടിയുസി, ​എ​ച്ച്എംഎ​സ്, സി ​എ​ൻഎംഇ എ​ന്നീ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​തകാ​ല പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ സ​മ​രം സിഐടിയു ജി​ല്ലാ സെ​ക്ര​ട്ടറി പി. ​ഗാ​ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ പ​റ​വൂ​ർ റീ​ജ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ രാ​ജേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. ബ​ഷീ​ർ കോ​യാപ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജെ. ​ജ​യ​കു​മാ​ർ, എ​ൻ.പി. ​വി​ദ്യാ​ന​ന്ദ​ൻ, വി ​അ​ജ​യ​കു​മാ​ർ, സി. ​ശ്രീ​കു​മാ​ർ, കെ. ​മി​നി​മോ​ൾ, പി. ​സു​നി​ൽ, എ​സ്. സു​രേ​ഷ്‌‌‌‌, വി​നോ​ദ് ജി. ​അ​ന്പ​ക്കാ​ട് തുടങ്ങി യവർ പ്രസംഗിച്ചു.