വ്യാ​ജ ഡോ​ക്ട​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​തി​ന് പീ​ഡ​നം: അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Friday, September 25, 2020 9:50 PM IST
ആ​ല​പ്പു​ഴ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ ച​മ​ഞ്ഞ യു​വ​തി​ക്കെ​തിരേ പ​രാ​തി കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
നൂ​റ​നാ​ട് സ്വ​ദേ​ശി ജി.എ​സ്. സു​ധീ​ഷി​നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി.​ മോ​ഹ​ന​ദാ​സി​ന്‍റെ ഉ​ത്ത​ര​വ്. പ​രാ​തി സ​ത്യ​മാ​ണെ​ങ്കി​ൽ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. വ്യാ​ജ ഡോ​ക്ട​റി​ൽനി​ന്ന് പ​രാ​തി എ​ഴു​തിവാ​ങ്ങി​യ ശേ​ഷ​മാ​ണ് ത​ന്നെ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
യു​വ​തി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ കോ​വി​ഡ് കാ​ല​ത്തും ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ന്നു.​ എ​ന്നാ​ൽ വ്യാ​ജ ഡോ​ക്ട​റാ​യ യു​വ​തി ത​നി​ക്കെ​തി​രേ ഫ​യ​ൽ ചെ​യ്ത പ​രാ​തി​യു​ടെ എ​ഫ്ഐആ​ർ ഇ​തു​വ​രെ​യും ത​നി​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. യു​വ​തി​യു​ടെ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത നൂ​റ​നാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.