ഓ​ണാ​ട്ടു​ക​ര​യു​ടെ ചരിത്ര മ്യൂ​സി​യം നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്നു
Friday, September 25, 2020 9:50 PM IST
മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കു​ന്ന ഓ​ണാ​ട്ടു​ക​ര ച​രി​ത്ര പൈ​തൃ​ക കാ​ർ​ഷി​ക മ്യൂ​സി​യം നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്നു. ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക പാ​ര​ന്പ​ര്യ​ത്തി​ന്‍റെ നേ​ർ​ച്ചി​ത്ര​ങ്ങ​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന മ്യൂ​സി​യ​ത്തി​ലു​ള്ള​ത്.

ഓ​ണാ​ട്ടു​ക​ര​യു​ടെ ബു​ദ്ധ പാ​ര​ന്പ​ര്യ​ത്തെ വി​ളി​ച്ചോ​തു​ന്ന ബു​ദ്ധ​ന്‍റെ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളു​മു​ള്ള മാ​വേ​ലി​ക്ക​ര​യി​ലെ ‘പു​ത്ര​ച്ച’ ശി​ൽ​പ്പത്തി​ന്‍റെ മാ​തൃ ക​യി​ലു​ള്ള ബു​ദ്ധശില്പം, ഓ​ണാ​ട്ടു​ക​ര​യി​ലെ എ​ല്ലാ വീ​ടു​ക​ളു​ടേ​യും ഭാ​ഗ​മാ​യി​രു​ന്ന പ​ശു​ത്തൊ​ഴു​ത്ത് തു​ട​ങ്ങി പ​ഴ​യ​കാ​ല​ത്തി​ന്‍റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ട​ക്ക​ട, ഏ​റു​മാ​ടം, ചു​മ​ടുതാ​ങ്ങി, പ​ടി​പ്പു​ര, പ​ടി​പ്പു​ര​യോ​ട് ചേ​ർ​ന്ന് പ്രാ​വി​ൻ​കൂ​ട്, കൈ​വ​ണ്ടി, ച​ക്രം അ​റ, പെ​ട്ടി പ​റ, പി​ന്നീ​ട് തു​ള​സി​ത്ത​റ​യും ക​ട​ന്ന് പ​ടി​ക​ൾ ക​യ​റി ചെ​ല്ലു​ന്ന​ത് ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക പൈ​തൃ​ക സാം​സ്കാ​രി​ക മ്യൂ​സി​യ​ത്തി​ലേ​ക്കാ​ണ്.

തി​ക​ച്ചും ആ​ധു​നീ​കരീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ൽ കാ​ർ​ഷിക ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ക​ല​പ്പ, ച​ക്രം, മ​ത്ത്, തു​ടം, വെ​റ്റി​ല​ച്ചെല്ലം, തു​പ്പ​ൽ കോ​ളാ​ന്പി, പ​ഴ​യ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ തു​ട​ങ്ങി 150 ൽ ​പ​രം ഇ​ന​ങ്ങ​ൾ സ​ജ്ജീക​രി​ച്ചി​രി​ക്കു​ന്നു. ഒ​രു പ്ര​ത്യേ​ക സ്ഥ​ല​ത്തി​ന്‍റെ സാം​സ്കാ​രി​ക, ച​രി​ത്ര, പൈ​തൃ​ക​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മ്യൂ​സി​യ നി​ർ​മാ​ണം ഇ​ത് ആ​ദ്യ​മാ​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന പ​ദ്ധ​തി മികച്ച രൂ​പ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച അ​ന്ത​ർ സം​സ്ഥാ​ന പ​ഠ​ന​യാ​ത്ര ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് മ്യൂ​സി​യ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ശി​ൽ​പ്പി​യും ചി​ത്ര​കാ​ര​നു​മാ​യ അ​നി​ൽ ക​ട്ട​ച്ചി​റ​യാ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യും നി​ർ​മാണ​വും ന​ട​ത്തു​ന്ന​ത്.

മ്യൂ​സി​യ​ത്തി​ൽ ഓ​ണാ​ട്ടു​ക​ര​യി​ലെ മ​ഹാ​ര​ഥന്മാ​രാ​യ​വ​രു​ടെ രൂ​പ​ങ്ങ​ളും അ​വ​രെ​ക്കുറി​ച്ചു​ള്ള ഹൃ​സ്വ വി​വ​ര​ണ​ങ്ങ​ളും അ​തോ​ടൊ​പ്പം ഓ​ണാ​ട്ടു​ക​ര​യി​ലെ പ്ര​ധാ​ന നി​ർമിതി​ക​ളു​ടെ​യും കാ​ർ​ഷി​ക ഉ​ത്സ​വ​ങ്ങ​ളു​ടേ​യും ചി​ത്ര​ങ്ങ​ളും ഇ​ടം​പി​ടി​ക്കു​ന്നു​ണ്ട്. മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​ണാ​ട്ടു​ക​ര​യി​ലെ സാ​ഹി​ത്യ​കാ​രന്മാ​രു​ടെ ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ലൈ​ബ്ര​റി​യാ​യ ഓ​ണാ​ട്ടു​ക​ര പു​സ്ത​ക മൂ​ല മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദി​ന്‍റെ ആ​ശ​യ​ങ്ങ​ളാ​ണ് മ്യൂ​സി​യ​മാ​യും പു​സ്ത​ക​മൂ​ല​യാ​യും മ​റ്റും ഇ​പ്പോ​ൾ യാ​ഥാ​ർഥ്യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മ​ണ്‍​മ​റ​ഞ്ഞു​പോ​യ​വ​യെ നാ​ളെ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും പ​ഠ​ന​വി​ഷ​യ​മാ​ക്കു​വാ​നു​ത​കു​ന്ന ത​ര​ത്തി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഒ​ക്ടോ​ബ​ർ 10ന് ​മ്യൂസിയം നാ​ടി​നു സ​മ​ർ​പ്പി​ക്കുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.