വ​നാ​മി ചെ​മ്മീ​ൻ ഇ​ട​പാ​ടി​ൽ കോ​ടി​ക​ൾ ത​ട്ടി​യെ​ന്ന് പ​രാ​തി
Thursday, September 24, 2020 10:22 PM IST
തു​റ​വൂ​ർ: ആ​ന്ധ്ര​യി​ൽനി​ന്നു​ള്ള വ​നാ​മി ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി ഇ​ട​പാ​ടി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി. ചെ​മ്മീ​ൻ ഇ​ട​നി​ല​ക്കാ​രാ​യ ച​ന്തി​രൂ​ർ സ്വ​ദേ​ശി നി​യാ​സ്, പ​ള്ളു​രു​ത്തി സ്വ​ദേ​ശി യ​ഹി​യ എ​ന്നി​വ​ർ ഒ​ളി​വി​ൽ. ചെ​മ്മീ​ൻ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കേ​ണ്ട 15.58 കോ​ടി രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി കാ​ണി​ച്ച് തി​രു​നെ​ൽ​വേ​ലി പാ​ള​യം കോ​ട്ട് ശാ​ന്തി​ന​ഗ​റി​ൽ അ​ബൂ​ബ​ക്ക​ർ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​താ​യി അ​രൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ്രി​യ​മു​ള്ള ഇ​ന​മാ​ണ് വ​നാ​മി ചെ​മ്മീ​ൻ. ചെ​മ്മീ​ൻ ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ​യു​ള്ള അ​രൂ​ർ മേ​ഖ​ല​യി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന വ​നാ​മി ചെ​മ്മീ​നാ​ണ് കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ജൂ​ലൈ വ​രെ പീ​ലിം​ഗ് ഷെ​ഡു​ക​ളി​ൽ ന​ൽ​കു​ന്ന​തി​നാ​യി 112 ലോ​ഡ് വ​നാ​മി ചെ​മ്മീ​നാ​ണ് ഇ​ട​നി​ല​ക്കാ​രാ​യ നി​യാ​സും യ​ഹി​യ​യും ചേ​ർ​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. ആ​കെ 28 കോ​ടി രൂ​പ​യു​ടെ ചെ​മ്മീ​നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലു​ള്ള ചെ​മ്മീ​ൻ ക​ർ​ഷ​ക​രി​ൽനി​ന്നും ഇ​വ​ർ വാ​ങ്ങി​യ​ത്. പ​ല​പ്പോ​ഴാ​യി അ​യ​ച്ചു​ന​ൽ​കി​യ ചെ​മ്മീ​ൻ ച​ന്തി​രൂ​രി​ൽ കൈ​പ്പ​റ്റി​യ​ശേ​ഷം ചെ​മ്മീ​നി​ന്‍റെ വി​ല ന​ൽ​കാ​തെ നി​യാ​സും യ​ഹി​യ​യും വി​ശ്വാ​സ​വ​ഞ്ച​ന കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല ത​വ​ണ ഇ​വ​രു​മാ​യി ഫോ​ണി​ലും നേ​രി​ട്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കാ​തി​രു​ന്ന​തി​നെത്തുട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.