കോ​വി​ഡ്: 44 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Thursday, September 24, 2020 10:22 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 44 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 27 പേ​രെ അ​റ​സ്റ്റും ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റിയി​ച്ചു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 343 പേ​ർ​ക്കെ​തി​രേയും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1117 പേ​ർ​ക്കെ​തി​രേയും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ലം​ഘ​നം ന​ട​ത്തി​യ​തി​ന് ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും ഹോം ​ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് ഒ​രാ​ൾ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണം

ച​ങ്ങ​നാ​ശേ​രി: നി​യ​മ​നാം​ഗീ​കാ​ര​വും ശ​ന്പ​ള​വും ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
നാ​ലുവ​ർ​ഷ​മാ​യി നി​യ​മാ​നു​സൃ​ത നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത ഒ​ര​ധ്യാ​പി​ക​യു​ടെ മ​ര​ണം സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണു​തു​റ​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ശ​ന്പ​ള​ര​ഹി​ത​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ലോ​ക അ​ധ്യാ​പ​ക​ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് ഐ​ക്യ​ദാ​ർ​ഢ്യ​സ​മ്മേ​ള​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.