എ​സ്ഐ​യും പോ​ലീ​സു​കാ​രും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, September 24, 2020 10:22 PM IST
ആ​ല​പ്പു​ഴ: കെഎസ്‌യു മാ​ർ​ച്ചി​നി​ട​യി​ൽ വി​ദ്യാ​ർ​ഥിക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്ഐ​യും ര​ണ്ടു പോ​ലീ​സു​കാ​രും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ 11.30ന് ​തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡി​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ട്ടു. മ​ർ​ദ​ന​ത്തക്കുറി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ​രാ​തി ശ​രി​യാ​ണെ​ങ്കി​ൽ 2011 ലെ ​കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ണ്‍​സ​ൻ ഏ​ബ്ര​ഹാം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​ക്ക​ഴി​ഞ്ഞ 18ന് ​ഉ​ച്ച​യ്ക്ക് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചി​നെ പോ​ലീ​സ് നേ​രി​ട്ട രീ​തി​യാ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ​ത്.
പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ലാ​ത്തി​യും ഫൈ​ബ​ർ സ്റ്റി​ക്കും ഉ​പ​യോ​ഗി​ച്ച് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി നേ​രി​ട്ടെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബൂ​ട്ടി​ട്ട് ച​വി​ട്ട​യ​ത് കാ​ര​ണം നി​ര​വ​ധി പേ​ർ​ക്ക് ത​ല​യ്ക്ക് ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ണ്ട്. മ​ർ​ദ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ച്ചു. എ​സ് ഐ ടോ​ൾ​സ​ൻ ജോ​സ​ഫ്, സി​പി​ഒ​മാ​രാ​യ എ​ഡ്മ​ണ്ട്, ശ​ര​വ​ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മ​ർ​ദ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ മൂ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ക​മ്മീ​ഷ​ൻ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന മാ​ർ​ച്ചി​നെ ക്രൂ​ര​മാ​യി നേ​രി​ടാ​നു​ള്ള അ​ധി​കാ​രം പോ​ലീ​സി​നി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​പ​രമാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.