കോ​വി​ഡ് രോ​ഗി​യു​ടെ സം​സ്കാരം ന​ട​ത്തി ചേ​ത​ന സ​മ​രി​റ്റ​ൻ ടാ​സ്ക്ഫോ​ഴ്സ്
Thursday, September 24, 2020 10:22 PM IST
കാ​യം​കു​ളം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത​യ്ക്കു കീ​ഴിൽ ​കോ​വി​ഡ് വ​ന്നു മ​രി​ച്ച ആ​ളു​ടെ സം​സ്കാ​രം ചേ​ത​ന സ​മ​രി​റ്റ​ൻ ടാ​സ്ക്ഫോ​ഴ്സ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി.
മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹി​കക്ഷേ​മ വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യും യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ മ​ല​ങ്ക​ര കാ​ത്ത​ലി​ക് മൂ​വ്മെ​ന്‍റും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച സ​മ​രി​റ്റ​ൻ ടാ​സ്ക്ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൈ​ദി​ക​രും സ​മ​രി​റ്റ​ൻ ടാ​സ്ക് ഫോ​ഴ്സ് വോ​ള​ന്‍റി​യ​ർ​മാ​രും ചേ​ർ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്കാ​രം ന​ട​ത്തി​യ​ത്.
ചാ​രും​മൂ​ട് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ട ഇ​ട​വ​കാം​ഗം നെ​ടി​യ​വി​ള​യി​ൽ ത​ങ്ക​മ്മ വ​ർ​ഗീ​സി (75)ന്‍റെ സം​സ്കാ​ര​മാ​ണ് പ്രാ​ർ​ഥ​നാശു​ശ്രൂ​ഷ​ക​ളോ​ടെ സ​മ​രി​റ്റ​ൻ ടാ​സ്ക്ഫോ​ഴ്സ് ന​ട​ത്തി​യ​ത്. ചേ​ത​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ മ​രു​തൂ​ർ, ചേ​ത​ന എം​സി​വൈ​എം സ​മ​രി​റ്റ​ൻ ടാ​സ്ക് ഫോ​ഴ്സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യ റോ​ബി​ൻ ചാ​ക്കോ, ഷി​ബി​ൻ ചെ​ങ്കു​ളം, ജോ​ബി നീ​ലേ​ശ്വ​രം, റോ​ബി​ൻ മ​ത്താ​യി, മോ​ബി​ൻ ഇ​രമ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.