അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കു​ന്നു
Thursday, September 24, 2020 10:22 PM IST
തു​റ​വൂ​ർ: അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ടെ​ലി​വി​ഷ​ൻ ന​ൽ​കു​ന്നു. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​യി അ​യ​ൽ​പ​ക്ക പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ൽ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ മ​ണ്ഡ​ല​ത്തി​ലെ 243 അങ്കണ​വാ​ടി​ക​ളി​ലേ​ക്കും എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചു കെഎ​സ്എ​ഫ്ഇ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കു​ന്നു.
ഇ​ന്ന് രാ​വി​ലെ 11ന് ​എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ണ്ഡ​ല​ത്തി​ലെ പ​ത്തു​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഷാ​നി​മോ​ൾ ഇ​നി​ഷ്യേ​റ്റീവ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു.