പാ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി: ജ​ല​വി​ത​ര​ണ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​യി
Thursday, September 24, 2020 10:20 PM IST
ആ​ല​പ്പു​ഴ: പാ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പൈ​പ്പുലൈ​നു​ക​ൾ സ്ഥാ​പി​ച്ചു. പൈ​പ്പുലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളി​ലും 160 എംഎം പ്ര​ധാ​ന ഡി​സ്ട്രി​ബ്യൂ​ഷ​ൻ ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ല​രി, വി​ശ്വ​ൻ പ​ട​നി​ലം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യപ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.