ക​ർ​ഷ​ക മാ​ർ​ച്ചും ധ​ർ​ണ​യും
Thursday, September 24, 2020 10:20 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ക​ർ​ഷ​ക മാ​ർ​ച്ചി​ന്‍റെ​യും ധ​ർ​ണ​യു​ടെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഞ്ഞ​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചി​റ​പ്പു​റ​ത്ത് മു​ര​ളി, ജോ​ബി​ൾ ​പെ​രു​മാ​ൾ, സി​ബി മൂ​ലം​കു​ന്നം, ശ്രീ​ദേ​വി സോ​മ​ൻ, ഷം​ല, ഷ​ഫീ​ഖ് മ​ണ്ണ​ഞ്ചേ​രി, അ​ജ​യ​ൻ നൂ​റ​നാ​ട് എ​ന്നി​വ​ർ പ്രസംഗിച്ചു.
ഇ​ന്നു​ന​ട​ക്കു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല മാ​ർ​ച്ചും ധ​ർ​ണ​യും കാ​യം​കു​ള​ത്ത് സി​പി​സി​ആ​ർ​ഐ​യു​ടെ മു​ന്നി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ. ര​വി​യും നൂ​റ​നാ​ട് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​റും ഹ​രി​പ്പാ​ട് ബി​എ​സ്എ​ൻ​എ​ലി​ന്‍റെ മു​ന്നി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, കു​ട്ട​നാ​ട്ടി​ൽ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​നും ചെ​ങ്ങ​ന്നൂ​രി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സും അ​ന്പ​ല​പ്പു​ഴ​യി​ൽ ഡി​സി​സി സെ​ക്ര​ട്ട​റി എ​സ്. സു​ബാ​ഹു​വും ആ​ല​പ്പു​ഴ​യി​ൽ കെ​പി​സി​സി നി​ർ​വ​ഹ​ണ സ​മി​തി അം​ഗം കെ.​വി. മേ​ഘ​നാ​ഥ​നും ചേ​ർ​ത്ത​ല​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ​യും തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ പെ​രു​ന്പ​ള​ത്ത് സി. ​ഗോ​പി​നാ​ഥ​നും അ​രൂ​രി​ൽ ദി​ലീ​പ് ക​ണ്ണാ​ട​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​ം.