മു​ല്ല​യ്ക്ക​ൽ മൈ​ക്രോ​സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Wednesday, September 23, 2020 10:24 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ല സ്വ​ർ​ണ, വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ മു​ല്ല​യ്ക്ക​ൽ വാ​ർ​ഡി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും മാ​റ്റി മൈ​ക്രോ​സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ടൗ​ണ്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തു മൂ​ലം സ​ർ​ക്കാ​രി​ന് ഭീ​മ​മാ​യ നി​കു​തി ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. എം.​പി. ഗു​രു​ദ​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി പാ​ല​ത്ര, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ പു​ന്ന​യ്ക്ക​ൽ, കെ. ​നാ​സ​ർ, ബ്ര​ദേ​ഴ്സ് റ​ഷീ​ദ്, എ​ബി തോ​മ​സ് അ​ലീ​ന, ന​ട​രാ​ജ​ൻ സ​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.