ത​ത്തം​പ​ള്ളിയിലെ റോഡു​ക​ൾ സഞ്ചാരയോഗ്യമാക്കണമെന്ന്
Wednesday, September 23, 2020 10:22 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി പ്ര​ദേ​ശ​ത്ത് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡു​ക​ൾ സഞ്ചാരയോഗ്യമാക്കണമെന്ന് ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ടി​ആ​ർ​എ) ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ന്‍റെ ദുഃ​സ്ഥി​തിമൂ​ലം നി​ത്യ​വും സ്ഥി​ര​മാ​യി യാ​ത്ര​ചെ​യ്യേ​ണ്ട പ​ത്രം, പാ​ൽ, ആ​ഹാ​രവി​ത​ര​ണ​ക്കാ​ർ, ഓ​ട്ടോ​റി​ക്ഷ​ തുടങ്ങിയവ റോ​ഡു​ക​ളി​ലൂ​ടെ വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്.

അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴ​ലു​ക​ൾ കു​ഴി​ച്ചി​ടാ​നും കാ​ന കെ​ട്ടാ​നും വേ​ണ്ടി റോ​ഡു​ക​ൾ പൊ​ളി​ച്ചി​ട്ട് ഒ​രു‌വ​ർ​ഷ​മാ​കു​ന്നു. മ​ഠം റോ​ഡ്, കു​രി​ശ​ടി റോ​ഡ്, കി​ട​ങ്ങാം​പ​റ​ന്പ് കോ​ർ​ത്ത​ശേ​രി റോ​ഡ്, സി​വൈ​എം​എ ജം​ഗ്ഷ​ൻ​ കി​ട​ങ്ങാം​പ​റ​ന്പ് ജം​ഗ്ഷ​ൻ റോ​ഡ്, അ​മ്മ​ൻ​കോ​വി​ൽ​കോ​ർ​ത്ത​ശേ​രി റോ​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

റോ​ഡി​നുന​ടു​വി​ൽ മ​ക്ക്, മെ​റ്റ​ൽ കു​ന്നു​ക​ൾ അ​പ​ക​ട​ക​ര​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി​മു​ട​ക്കി​യാ​യി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ‌ഓ​രോ റോ​ഡും ടാ​റി​ട്ടു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യശേ​ഷം അ​ടു​ത്ത റോ​ഡി​ൽ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.