റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 22, 2020 10:42 PM IST
തു​റ​വൂ​ർ: ന​ട​പ്പാ​ലം ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റീ​ത്ത്് വ​ച്ച് പ്ര​തി​ഷേ​ധിച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ വെ​ട്ടി​യകാ​ട് പൊ​ഴി​ച്ചിറ മേ​ഖ​ല 40 ഏ​ക്ക​ർ ന​ട​പ്പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് നാ​ളു​ക​ളാ​യി. പ​ഞ്ചാ​യ​ത്തു ന​ന്നാ​ക്കാ​ത്തതിൽ പ്ര​തി​ഷേ​ധി​ച്ചാണ് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റീ​ത്ത് സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​ത്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.ബി. ജോ​ണ്‍​സ​ണ്‍, സെ ​ക്രട്ട​റി എം.എ​സ്. സ​ന്തോ​ഷ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി. ​എ​സ്. സ​ന്തോ​ഷ്, അ​നി​ഷ്, പി​.ടി. സ​ന്തോ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്‍​വീ​ന​ർ പ്ര​വീ​ണ്‍ പ്ര​സാ​ദ്, പ്രതീഷ്, ​നിമോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.