കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളെന്ന്
Tuesday, September 22, 2020 10:42 PM IST
എ​ട​ത്വ: കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളു​മാ​യി മു​ൻ​ന്പോ​ട്ടുപോ​കു​ക​യാ​ണെ​ന്നും ഇരു സർക്കാരും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി എ​ന്നി​വ​ർ ആ​രോ​പി​ച്ചു. 2018 ലെ ​പ്ര​ള​യ​ത്തി​ലും 2019 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു വി​ധ സ​ഹാ​യ​വും കേ​ര​ള സ​ർ​ക്കാ​ർ നാ​ളി​തു​വ​രെ ന​ൽകി​യി​ട്ടി​ല്ല. പ​ത്ര​പ്ര​സ്താ​വ​ന​യി​ലൂ​ടെ വാ​ച​കക​സ​ർ​ത്തു ന​ട​ത്തു​ന്ന കൃ​ഷി​മ​ന്ത്രി ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യ​ല്ല അ​വ​ഹേ​ളി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെന്നും അവർ ആരോപിച്ചു.

തൊ​ഴി​ല​വ​സ​രം

ആ​ല​പ്പു​ഴ: യു​വ​തീയു​വാ​ക്ക​ൾ​ക്ക് കു​ടും​ബ​ശ്രീ ആ​ർകെ​ഐ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റുമാ​രാ​വാ​ൻ അ​വ​സ​രം. 25-45 പ്രാ​യ​പ​രി​ധി​യി​ലു​ള്ള പ്ല​സ് ടു/​പ്രീഡി​ഗ്രി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്ത്/ മു​നി​സി​പ്പ​ാ​ലിറ്റി​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​ർ ആ​യി​രി​ക്ക​ണം. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​നാ​ലാ​ണ് തെരഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ​ക​ർ വെ​ള്ള​ക്ക​ട​ലാ​സി​ൽ എ​ഴു​തി​യ അ​പേ​ക്ഷ​യും വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും 28ന് ​വൈ​കി​ട്ട് 5 ന് മു​ൻ​പാ​യി അ​തത് പ​ഞ്ചാ​യ​ത്തി​ലെ സിഡിഎ​സ് ഓ​ഫീ​സി​ൽ ന​ൽ​ക​ണം.