വീ​ടി​നു​ള്ള സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, September 22, 2020 10:42 PM IST
ആ​ല​പ്പു​ഴ: വീ​ടു നി​ർ​മിക്കു​ന്ന​തി​ന് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ന്നും സ​ഹാ​യം അ​ഭ്യ​ർഥിച്ച് ന​ൽ​കി​യ അ​പേ​ക്ഷ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ നി​ര​സി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണവ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി വി.​കെ. ബൈ​ജു​വി​ന്‍റെ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡി​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേശം ന​ൽ​കി​യ​ത്.
നി​ർധന​നാ​യ ബൈ​ജു​വി​ന് സ്വ​ന്ത​മാ​യി വീ​ടി​ല്ല. മ​ക​ൾ സെ​റി​ബ​റ​ൽപാ​ൾ​സി രോ​ഗി​യാ​യ​തി​നാ​ൽ കി​ട​പ്പി​ലാ​ണ്. വീ​ട് നി​ർ​മി ക്കു​ന്ന​തി​ന് ബൈ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ നാ​ലു സെ​ന്‍റ് വ​സ്തു ന​ൽ​കി. വീ​ട് നി​ർമിക്കാ​ൻ സ​ഹാ​യ​ത്തി​ന് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​പ്പോഴാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​പേ​ക്ഷ നി​ര​സി​ച്ച​ത്.
വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ചീ​ന വ​ല വി​രി​ച്ച് ഒ​രു താ​ത്കാ​ലി​ക താ​മ​സ സൗ​ക​ര്യം നി​ർ​മിച്ചി​രി​ക്കു​ക​യാ​ണ് ബൈ​ജു. താ​ൻ വീ​ട് നി​ർ​മി ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ ഉ​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് പു​റ​മേ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും വി​ഷ​യം പ​രി​ശോ​ധി​ച്ച് മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.