അ​ന്ധ​കാ​ര​ന​ഴി​ പാ​ലം: അ​പ്രോ​ച്ച് റോ​ഡി​ന് ഭ​ര​ണാ​നു​മ​തി​യാ​യി
Tuesday, September 22, 2020 10:38 PM IST
ആ​ല​പ്പുഴ:​ അ​ന്ധ​കാ​ര​ന​ഴി​ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി. ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റി​ംഗ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ പാ​ലം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ നീ​ളു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പ​ണി​യു​ന്ന​തി​ന് ഒ​രുകോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി. ഇ​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു പോ​കാ​ൻ ക​ഴി​യും. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റി​ംഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​വി​ലെ സ്ഥി​തി വി​ശ​ദീ​ക​രി​ച്ച​ത്. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളി​ൽ​പ്പെ​ട്ട് പ​ണി മു​ട​ങ്ങാ​ത്ത വി​ധം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വേ​ഗ​ത്തി​ൽ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ ശി​ച്ചു. ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റി​ംഗ് വി​ഭാ​ഗ​ത്തി​ന്‍റെ തീ​ര​ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​പ്രോ​ച്ച് റോ​ഡി​നു​ള്ള പു​തി​യ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റി​ംഗ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എം.​ജി.​ മ​ധു​സൂ​ധ​ന​ൻ, റ​വ​ന്യുഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.