മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ക​ള​ക്‌ടറേറ്റ് ധ​ർ​ണ ന​ട​ത്തും
Tuesday, September 22, 2020 10:38 PM IST
ചേ​ർ​ത്ത​ല: മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24ന് ​ക​ള​ക്‌ടറേറ്റ് ധ​ർ​ണ ന​ട​ത്തും. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക, മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് പു​ന​ഃസ്ഥാ​പി​ക്കു​ക, തോ​ട്ട​പ്പ​ള്ളി, അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത്സ്യ​തൊ​ഴി​ലാ​ളി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജയിം​സ് ചി​ങ്കു​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​നു​ശോ​ചി​ച്ചു

ചേ​ർ​ത്ത​ല: ജ​പ്പാ​നി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യും ആ​ർ​ച്ച് ബി​ഷ​പു​മാ​യി​രു​ന്ന ഡോ.​ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്എം നേ​താ​ക്ക​ളാ​യ ജോ​സ് കെ. ​മാ​ണി എം​പി, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി ജോ​സ​ഫ് എ​ന്നി​വ​രും കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട്എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക​യും അ​നു​ശോ​ചി​ച്ചു.