പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Tuesday, September 22, 2020 10:38 PM IST
ആ​ല​പ്പു​ഴ: പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ​ന്പാ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡി​ന്‍റെ അ​ധീ​ന​തയി​ലു​ള്ള പ​ന്പാ ജ​ല​സം​ഭ​ര​ണി​യു​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 986.33 മീ​റ്റ​ർ ആ​ണ്. പ​ന്പാ ജ​ല​സം​ഭ​ര​ണി​യു​ടെ നീ​ല, ഓ​റ​ഞ്ച്, റെ​ഡ് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് യ​ഥാ​ക്ര​മം 982.00 മീ​റ്റ​ർ, 983.50 മീ​റ്റ​ർ, 984.50 മീ​റ്റ​ർ ജ​ല​നി​ര​പ്പ് എ​ത്തി​ച്ചേ​രു​ന്പോ​ഴാ​ണ്. ഇ​ന്ന് (22.09.2020) 3.00 ന് ​റി​സ​ർ​വ്വോ​യ​റി​ന്‍റെ ജ​ല​നി​ര​പ്പ് 982.00 മീ​റ്റ​റി​ൽ എ​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ണി​യാ​റി​ന്‍റെഅ​ഞ്ച് ഷ​ട്ട​റും മൂ​ഴി​യാ​റി​ന്‍റെ മൂ​ന്നു ഷ​ട്ട​റും തു​റ​ന്ന് ജ​ലം പു​റ​ത്തേ​യ്ക്ക് വി​ടു​ന്നു​ണ്ട്. പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ധർണ നടത്തി

തി​രു​വ​ല്ല: യൂ​ത്ത്ഫ്ര​ണ്ട് എം ​ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ തി​രു​വ​ല്ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ജേ​ക്ക​ബ് മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. രാ​ജു, ബി​ജു കു​ന്നേ​പ​റ​ന്പ​ൻ, വി​ജ​യ് മാ​രേ​ട്ട്, ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ഷാ​ജി പു​ളി​മൂ​ട​ൻ, ഷെ​യി​ൻ കു​മ​ര​കം, ജോ​ജി പി. ​തോ​മ​സ്, സ​ന്തോ​ഷ് തോ​മ​സ്, മ​നോ​ജ് മ​ട​ത്തും മൂ​ട്ടി​ൽ, ബെ​ന്നി മ​ന​ക്ക​ൽ, റി​ന്‍റോ തോ​പ്പി​ൽ, മാ​ത്യു നൈ​നാ​ൻ, സ​ഞ്ജു പി. ​ചാ​ക്കോ, തോ​മ​സ് കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

ച​ന്പ​ക്കു​ളം: പ​രു​ത്തി​ക്ക​ളം, കൊ​ച്ചു​പ​ള്ളി, മി​ൽ​മ, കോ​ടു​വ​ള​ഞ്ഞി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.