ശ്രീ​നാ​രാ​യ​ണഗു​രു​വി​ന്‍റെ സ​മാ​ധി​ദി​നം ആ​ച​രി​ച്ചു
Monday, September 21, 2020 10:16 PM IST
ആ​ല​പ്പു​ഴ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 93-ാമ​ത് മ​ഹാ​സ​മാ​ധി ഭ​ക്തി​നി​ർ​ഭ​ര​വും ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ നാ​ടെ​ങ്ങും ആ​ച​രി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം ജി​ല്ല​യി​ലെ യൂ​ണി​യ​നു​ക​ളി​ലെ ശാ​ഖാ​യോ​ഗ​ങ്ങ​ൾ, വ​നി​താ​സം​ഘം, യൂ​ത്ത്മൂ​വ്മെ​ന്‍റ് തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ൾ, ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രു​ന്നു മ​ഹാ​സ​മാ​ധി ആ​ച​ര​ണം. ശാ​ന്തി​ഹ​വ​നം, ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ർ​ഥന, ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, ഗു​രു​ഭാ​ഗ​വ​ത പാ​രാ​യ​ണം, ക​ഞ്ഞി​വീ​ഴ്ത്ത​ൽ, മ​ഹാ​സ​മാ​ധി പ്രാ​ർ​ഥന, പാ​യ​സ​വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കു​ട്ട​നാ​ട് സൗ​ത്ത്, കാ​ർ​ത്തി​ക​പ്പ​ള്ളി, ചേ​പ്പാ​ട്, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര ടി.​കെ. മാ​ധ​വ​ൻ സ്മാ​ര​ക യൂ​ണി​യ​ൻ, മാ​ന്നാ​ർ, ചാ​രൂം​മൂ​ട്, ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​നു​ക​ളി​ലെ ശാ​ഖാ​യോ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ഗു​രു​മ​ന്ദി​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക​ പൂ​ജ​യും പ്രാ​ർ​ഥ​ന​യും ന​ട​ന്നു. വൈ​കു​ന്നേ​രം സ​മാ​ധി​പ്രാ​ർ​ഥന​യും ശാ​ന്തി​യാ​ത്ര​യും ന​ട​ത്തി.

അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​നി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി ഗു​രു​പ്രാ​ർ​ഥ​ന, പു​ഷ്പാ​ർ​ച്ച​ന, ദീ​പ​ക്കാ​ഴ്ച എ​ന്നീ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​സ്ഥാ​ന​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഗു​രു​മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം താ​ലൂ​ക്ക് വ​നി​താ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ​പ്രാ​ർ​ഥന​യും ഗു​രു​ഭാ​ഗ​വ​ത പാ​രാ​യ​ണ​വും ന​ട​ത്തി. വൈ​കു​ന്നേ​രം എ​ല്ലാ ശാ​ഖാ ആ​സ്ഥാ​ന​ങ്ങ​ളി​ലും ഗു​രു​മ​ന്ദി​ര​ങ്ങ​ളി​ലും ഗു​രു​ക്ഷേ​ത്ര​ങ്ങ​ളി​ലും ശാ​ഖാ​യോ​ഗ​ത്തി​ന്‍റെ​യും വ​നി​താ​സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 50ൽ ​ക​വി​യാ​ത്ത നി​ല​വി​ള​ക്കു​ക​ൾ തെ​ളി​ച്ച് ദീ​പ​ക്കാ​ഴ്ച​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

തു​റ​വൂ​ർ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 93-ാം സ​മാ​ധി ദി​നം​പു​ത്ത​ൻ ച​ന്ത ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. പ്രാ​ർ​ഥ​ന, പ്ര​ഭാ​ഷ​ണം, സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളോ​ടെ തു​റ​വൂ​ർ തെ​ക്ക് ഭാ​ര​ത​വി​ലാ​സം 765-ാം എ​സ്എ​ൻ​ഡി​പി​ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത സം​ഘം യൂ​ത്ത്മൂ​വ്മെ​ന്‍റ് സൈ​ബ​ർ സേ​ന കു​മാ​രി സം​ഘം ബാ​ല​ജ​ന യോ​ഗം എ​ന്നി​വ​യി​ലെ ശ്രീ​നാ​രാ​യ​ണ ഭ​ക്ത​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ​ങ്കെ​ടു​ത്തു.

ചേ​ർ​ത്ത​ല: താ​ലൂ​ക്ക് മ​ഹാ​സ​മാ​ധി​ദി​നാ​ച​ര​ണ​ ക​മ്മി​റ്റി​യും ശ്രീ​നാ​രാ​യ​ണ​മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി​ദി​ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട് അ​ധ്യ​ക്ഷ​നാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. എ​ല്ലാ​ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള മൗ​ന​ജാ​ഥ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽനി​ന്നു പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കുശേ​ഷം ദീ​പ​ശി​ഖ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് സി.​കെ. ഷാ​ജി​മോ​ഹ​​നി​ൽനി​ന്നും വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട് ഏ​റ്റു​വാ​ങ്ങി 12 ഓ​ടെ സ്കൂ​ള​ങ്ക​ണ​ത്തി​ൽ ഗു​ര​ദേ​വ​ചി​ത്ര​ത്തി​നു​മു​ന്നി​ൽ ദീ​പ​ശി​ഖ സ​മ​ർ​പ്പി​ച്ചു. അ​നു​സ്മ​ണ​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം സ​മാ​ധി പ്രാ​ർ​ഥന​യും ന​ട​ത്തി.