കോ​വി​ഡ് രോ​ഗി​ക​ളി​ൽ മ​റ​വി​രോ​ഗ സാ​ധ്യ​ത കൂ​ടു​ത​ൽ: ഡോ. ​സി.​വി. ഷാ​ജി
Monday, September 21, 2020 10:13 PM IST
ആ​ല​പ്പു​ഴ: ബ​യോ ക്ലി​നി​ക്ക​ൽ പ​ഠ​ന​ത്തി​ൽ കോ​വി​ഡ് 19 ബാ​ധി​ക്കു​ന്ന രോ​ഗി​ക​ളി​ൽ മ​റ​വി​രോ​ഗ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട​താ​യി ആ​ല​പ്പു​ഴ ഗ​വൺമെന്‍റ് റ്റി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി.​വി. ഷാ​ജി പ​റ​ഞ്ഞു. ലോ​ക അ​ൽ​സ്ഹൈ​മേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​നും വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​മേ​ഹം, ര​ക്താ​തി​സ​മ്മ​ർ​ദം, ചീ​ത്ത കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ച്ചും ഉ​പ്പ്, പ​ഞ്ച​സാ​ര ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തി​യും മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ച്ചും വ്യാ​യാ​മ​മു​റ​ക​ളി​ൽ ഏ​ർ​പ്പെ​ട്ടും മ​റ​വി​രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ബി​നാ​ർ ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബി. പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ എ​സ്.​ആ​ർ. പ്ര​ശാ​ന്ത്, വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹു​സൈ​ൻ ചെ​റു​തു​രു​ത്തി, ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.