അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കു​ന്നു
Monday, September 21, 2020 10:13 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ർ​വേ​കി കൃ​ഷിവ​കു​പ്പി​ന്‍റെ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കാ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ളും മ​നു​ഷ്യ വി​ഭ​വശേ​ഷി​യും ഒ​രു​ക്കു​ക എ​ന്ന​താ​ണ് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം. ട്രാ​ക്ട​ർ, ടി​ല്ല​ർ, കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം, തെ​ങ്ങു​ക​യ​റ്റ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​മ​ട​ക്ക​മു​ള്ള​വ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ൽനി​ന്നും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​കും. ഇ​തി​നു​പു​റ​മേ കൃ​ഷി ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ ടെ​ക്നി​ഷന്മാ​രു​ടെ​യും സേ​വ​നം ല​ഭി​ക്കും. ക​ർ​ഷ​ക​രു​ടെ കൃ​ഷി സ്ഥ​ലം ക​ണ്ടെ​ത്തി നി​ല​മൊ​രു​ക്ക​ൽ, ആ​വ​ശ്യ​മാ​യ ന​ടീ​ൽ വ​സ്തു​ക്ക​ൾ, ജൈ​വ​വ​ള​ങ്ങ​ൾ, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, ഗ്രോ​ബാ​ഗു​ക​ൾ എ​ന്നി​വ ക​ർ​ഷ​ക​ർ​ക്ക് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ വ​ഴി ല​ഭ്യ​മാ​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9496272150, 9847850389.