എ​ഴു​നൂ​റും പാ​ട​ത്തെ മീ​ൻ വ​ള​ർ​ത്ത​ൽ: ര​ണ്ടാം പ​തി​പ്പി​നു തു​ട​ക്ക​മാ​യി
Monday, September 21, 2020 10:13 PM IST
ആ​ല​പ്പു​ഴ: ചെ​ക്കി​ടി​ക്കാ​ട് എ​ഴു​നൂ​റും പാ​ട​ത്ത് ഒ​രു നെ​ല്ല്-​ഒ​രു മീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ന​ഴ്സ​റി​യി​ൽ നി​ക്ഷേ​പി​ച്ചു. പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പാ​ണി​ത്. കോ​വി​ഡ്19 മൂ​ലം ഇ​ട​യ്ക്ക് ഒ​രു പ്രാ​വ​ശ്യം മീ​ൻ​വ​ള​ർ​ത്ത​ൽ മു​ട​ങ്ങി​യി​രു​ന്നു. പാ​ട​ശേ​ഖ​രം സ​മി​തി സെ​ക്ര​ട്ട​റി മാ​ത്യൂ സ​ഖ​റി​യാ​സ് ക​രി​ക്കം​പ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ്യ​കൃ​ഷി. രോ​ഹു, ക​ട്‌ല, ഗ്രാ​സ്കാ​ർ​പ് തു​ട​ങ്ങി​യ​യി​ന​ങ്ങ​ളി​ൽപ്പെട്ട 70,000 മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ഴ്സ​റി​യി​ലേ​ക്കു വി​ട്ടി​ട്ടു​ള്ള​ത്.
പാ​ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ന​ഴ്സ​റി കു​ള​ത്തി​ലേ​ക്കു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ടു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് അം​ഗം മേ​രി സി​ൻ​ഡ്ര​ല നി​ർ​വ​ഹി​ച്ചു.
അ​ക്വാ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ ല​ത അ​ശോ​ക്, പാ​ട​ശേ​ഖ​രം ക​മ്മി​റ്റി സെ​ക്ര​ട്ട​റി മാ​ത്യു സ​ഖ​റി​യാ​സ് ക​രി​ക്കം​പ​ള്ളി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു നി​ക്ഷേ​പം. 2018 ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം കു​ട്ട​നാ​ടി​ന് ഒ​രു സ​ഹാ​യം എ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ തു​ട​ക്കം.