അ​നു​മോ​ദി​ച്ചു
Monday, September 21, 2020 10:13 PM IST
മാ​വേ​ലി​ക്ക​ര: നി​യ​മ​സ​ഭാ അം​ഗ​ത്വ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ വീ​ര​ശൈ​വ സാം​സ്കാ​രി​ക സ​മി​തി അ​നു​മോ​ദി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന സ​മി​തി യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​ധു ഇ​ട​പ്പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ശി​വ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സ​മി​തി നേ​താ​ക്ക​ളാ​യ അ​ജി​ത്ത് കോ​ട്ട​യം, വി​ഷ്ണു പാ​റ്റൂ​ർ, സു​നി​ൽ മാ​വേ​ലി​ക്ക​ര, ജ്യോ​തി​ഷ് ഇ​ട​പ്പോ​ണ്‍, ഹ​രി​കു​മാ​ർ കൊ​ല്ലം, ഗി​രീ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.

സ​മാ​ധി​ദി​നാ​ച​ര​ണം

ചേ​ർ​ത്ത​ല: ശ്രീ​നാ​രാ​യ​ണ​ഗു​രു​വിന്‍റെ മ​ഹാ​സ​മാ​ധി​ദി​നാ​ച​ര​ണം എ​സ്എ​ന്‍ ഡിപി ചേ​ർ​ത്ത​ല യൂ​ണി​യന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ഗു​രു​പൂ​ജ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥന​യ്ക്കു ശേ​ഷം 3.30ന് ​സ​മൂ​ഹ പ്രാ​ർ​ഥന​യും ന​ട​ന്നു. തു​ട​ർ​ന്ന് ഗു​രു​പ്ര​സാ​ദ​വി​ത​ര​ണ​ത്തോ​ടു കൂ​ടി ച​ട​ങ്ങ് സ​മാ​പി​ച്ചു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി.​സാ​ബു​ലാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി.​ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി വി.​എ​ൻ.​ ബാ​ബു, വി.​ ശ​ശി​കു​മാ​ർ, ടി.​അ​നി​യ​പ്പ​ൻ, അ​നി​ൽ ഇ​ന്ദീ​വ​രം, ബൈ​ജു അ​റു​കു​ഴി, ടി.​ സ​ത്യ​ൻ, കെ.​എം.​ മ​ണി​ലാ​ൽ, ജെ.​പി.​ വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​സ്എ​ൻഡിപി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​നി​ൽ ഗു​രു​പു​ഷ്പാ​ഞ്ജ​ലി, സ​മൂ​ഹ പ്രാ​ർ​ഥന, ഉ​പ​വാ​സം എ​ന്നിവ ന​ട​ത്തി.​ യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡന്‍റ് പി.​കെ.​ധ​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​ പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.