ക​ഞ്ഞി​ക്കു​ഴി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മ​ത്സ്യ​-മൃ​ഗ​സം​ര​ക്ഷ​ണ സ​മ​ഗ്രപ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Sunday, September 20, 2020 10:42 PM IST
മാ​രാ​രി​ക്കു​ളം: സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച സു​ഭി​ക്ഷ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മ​ത്സ്യ​-മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ വ​കു​പ്പ് ചേ​ര്‍​ത്ത​ല അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​ദീ​പു നി​ര്‍​വ​ഹി​ച്ചു. എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ വാ​യ്പാ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വി. ​ഉ​ത്ത​മ​ന്‍, ല​ജി​താ തി​ല​ക​ന്‍, കെ. ​ഷ​ണ്‍​മു​ഖ​ന്‍, റ്റി.​ആ​ര്‍ ജ​ഗ​ദീ​ശ​ന്‍, പി. ​ഗീ​ത, ബി​ജു ജോ​സ​ഫ്, പി. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഭ​ര​ണ സ​മി​തി​യം​ഗം ജി. ​മു​ര​ളി സ്വാ​ഗ​ത​വും റ്റി. ​രാ​ജീ​വ് ന​ന്ദി​യും പ​റ​ഞ്ഞു. ഉ​റ​വ കാ​ര്‍​ഷി​ക ഗ്രൂ​പ്പി​ന്റെ മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ലാ​സ്റ്റി​ക് പ​ടു​ത ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ടാ​ങ്കി​ലാ​ണ് മ​ത്സ്യം വ​ള​ര്‍​ത്തു​ന്ന​ത്. ചി​ത്ര ലാ​ട ഇ​ന​ത്തി​ല്‍ പെ​ട്ട തി​ലോ​പ്പി​യ​യാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്

ബാ​ങ്ക് വി​ള​യ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ച്ച് മി​ത​മാ​യ പ​ലി​ശ നി​ര​ക്കി​ല്‍ ല​ളി​ത​മാ​യ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ വാ​യ്പ​ക​ള്‍ ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഉ​ല്പ​ന്ന വി​പ​ണ​ന​ത്തി​നും അ​ടി​സ്ഥാ​ന അ​റി​വു​ക​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​നും പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന വി​ധ​മാ​ണ് സ​മ​ഗ്ര കാ​ര്‍​ഷി​ക പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

പാ​ലു​ല്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് പ​ശു, ആ​ട്, വ​ള​ര്‍​ത്ത​ല്‍ ഗ്രൂ​പ്പു​ക​ള്‍, മു​ട്ട ഉ​ല്പാ​ദ​ന​ത്തി​നാ​യി കോ​ഴി ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍, മ​ത്സ്യം ഉ​ല്പാ​ദ​നം ല​ക്ഷ്യം വ​ച്ച് പു​ര​യി​ട​ത്തി​ല്‍ വ​ള​ര്‍​ത്താ​ന്‍ ക​ഴി​യു​ന്ന വി​ധ​മു​ള്ള ബ​യോ ഫ്ളോ​ക്കും, കു​ള​ങ്ങ​ളി​ലും വ​ള​ര്‍​ത്തു​ന്ന പ​ദ്ധ​തി​ക്കും​പു​റ​മേ ഇ​റ​ച്ചി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​ത്ത്, മു​ട്ട​നാ​ട്, പൂ​വ​ന്‍​കോ​ഴി എ​ന്നി​വ വ​ള​ര്‍​ത്തു​ന്ന​തി​നും സ​ഹാ​യ​ങ്ങ​ള്‍ ഈ ​വാ​യ്പാ പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍റെ​യും സ​ഹാ​യം പ​ദ്ധ​തി​ക്ക് ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​റി​വു​ക​ള്‍ മു​ത​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കു​ന്ന വി​വ​ര വി​ഞ്ജാ​ന പ​രി​പാ​ടി​യും ബാ​ങ്ക് വി​ദ​ഗ്ദ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ക്കും.

ഉ​ല്പ​ന്ന വി​പ​ണ​ന​ത്തി​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വ്യ​ക്തി​ക​ള്‍​ക്കും ഗ്രു​പ്പു​ക​ള്‍​ക്കും സ​മ​ഗ്ര വാ​യ്പാ​പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ മി​ക​ച്ച ഇ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും ബാ​ങ്ക് ന​ട​ത്തു​ന്നു​ണ്ട്.

മ​ത്സ്യ​ക​ര്‍​ഷ​ക​ര്‍​ക്കാ​യി നാ​ട​ന്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ബാ​ങ്ക് നേ​രി​ട്ട് വാ​ങ്ങി ന​ല്‍​കും ക​ര്‍​ഷ​ക​ര്‍​ക്ക്ആ​വ​ശ്യ​മാ​യ വി​ജ്ഞാ​നം പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ക്ലാ​സു​ക​ള്‍ ആ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ഡെ ​കെ​യ​ര്‍ സെ​ന്‍റര്‍ എ​ന്ന സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചും ബാ​ങ്ക് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.