ഗു​ണനി​ല​വാ​ര​മു​ള്ള മ​ത്സ്യം ന്യാ​യവി​ല​യ്ക്ക്‍ നൽകുമെ​ന്ന് മ​ന്ത്രി ജി. സുധാകരൻ
Sunday, September 20, 2020 10:42 PM IST
ആ​ല​പ്പു​ഴ: ഗു​ണനി​ല​വാ​ര​മു​ള്ള മ​ത്സ്യം ന്യാ​യവി​ല​യ്ക്ക്‍ ജനങ്ങൾക്കു നൽകാനാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യംവയ്ക്കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്തു ര​ജി​സ്ട്രേ​ഷ​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. മ​ത്സ്യ​ഫെ​ഡി​ന്‍റെ ക​ള​ര്‍​കോ​ട്ടെ ഫി​ഷ്മാ​ര്‍​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2019-20 കാ​ല​ഘ​ട്ട​ത്തി​ല്‍ ഫി​ഷ്മാ​ര്‍​ട്ടു​ക​ളി​ല്‍ 55 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണു​ണ്ടാ​യ​ത്.

ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ എ​ല്ലാ മേ​ഖ​ല​യി​ലും വി​ക​സ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ച്ച​ത് എ​ടു​ത്തുപ​റ​യേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ്യ​ഫെ​ഡി​ന്‍റെ തീ​ര​ത്തുനി​ന്നു വി​പ​ണി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം നേ​രി​ട്ട് അ​വ​രി​ല്‍ നി​ന്നു സം​ഭ​രി​ച്ച് ഗു​ണ​മേ​ന്മ ന​ഷ്ട​പ്പെ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ ഫി​ഷ് മാ​ര്‍​ട്ടാ​ണ് ക​ള​ര്‍​കോ​ട് ഗാ​ന്ധി ജം​ഗ്ഷ​നു സ​മീ​പം ആ​രം​ഭി​ച്ച​ത്.

ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി സം​ഭ​രി​ക്കു​ന്ന മ​ത്സ്യം മ​ത്സ്യ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങളിൽ എ​ത്തി​ക്കു​ക​യും ഇ​വി​ടെ നി​ന്നു വൃ​ത്തി​യാ​ക്കി​യ മ​ത്സ്യം കൃ​ത്യ​മാ​യ അ​ള​വി​ല്‍ ഗു​ണ​മേ​ന്മ ന​ഷ്ട​പ്പെ​ടാ​തെ വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യും.

പ​ച്ചമീനിനു പു​റ​മേ മീൻ അ​ച്ചാ​റു​ക​ള്‍, മീൻ ക​ട്‌ലറ്റ്, റെ​ഡി ടു ​ഈ​റ്റ് (ചെ​മ്മീ​ന്‍ റോ​സ്റ്റ്, ചെ​മ്മീ​ന്‍ ച​മ്മ​ന്തി​പ്പൊ​ടി), മ​ത്സ്യ​ക്കറി​ക്കൂ​ട്ടു​ക​ള്‍, ക​യ്റ്റോ​ണ്‍ ഗു​ളി​ക​ക​ള്‍ തു​ട​ങ്ങി​യ​വ​യും മ​ത്സ്യ മാ​ര്‍​ട്ട് വ​ഴി ല​ഭ്യ​മാ​വും. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് മ​ത്സ്യ മാ​ര്‍​ട്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന സ​മ​യം.
മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് ജോ​ണി​ന് മ​ത്സ്യം കൈ​മാ​റി.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ കെ ​സ​ജീ​വ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്‌ട്രീ​യ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.