എ​ന്‍​എ​സ്് യു ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യി അ​ജ​യ് ജ്യൂവ​ല്‍ കു​ര്യാ​ക്കോ​സ്
Sunday, September 20, 2020 10:42 PM IST
ചേ​ര്‍​ത്ത​ല: എ​ന്‍​എ​സ് യു ​ദേ​ശി​യ കോ​-ഓ​ര്‍​ഡി​നേ​റ്റ​റാ​യി ചേ​ര്‍​ത്ത​ല സ്വ​ദേ​ശി അ​ജ​യ് ജ്യൂ​വ​ല്‍ കു​ര്യാ​ക്കോ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ല്‍നി​ന്ന് അ​ഞ്ചു മ​ല​യാ​ളി​ക​ളാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ലോ ​അ​ക്കാ​ദ​മി സ​മ​ര​ത്തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി രാ​ഷ്‌ട്രീ​യ​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ അ​ജ​യ് കെഎ​സ്‌യു സം​സ്ഥാ​ന കോ​-ഓ​ര്‍​ഡി​നേ​റ്റ​റാ​യി​രു​ന്നു.

ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി ബം​ഗ​ളൂ​രു സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു. കെഎ​സ് യു സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​നാ​യ പി.​കെ. കു​ര്യാ​ക്കോ​സി​ന്‍റെ കൊ​ച്ചു മ​ക​നും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​നു​മാ​ണ് അ​ജ​യ്. ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നി​ന്ന് എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​വും കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ല്‍ നി​ന്ന് നി​യ​മ ബി​രു​ദ​വും പൂ​ര്‍​ത്തി​യാ​ക്കിയ അ​ജ​യ് നൂ​റല്‍ ഇ​സ്‌ലാം കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ എം​ടെ​ക് വി​ദ്യാ​ര്‍​ഥി​യാ​ണ്.