കൃ​ഷി​യി​റ​ക്കി​യി​ല്ല; വെ​ള്ള​ത്തി​ലാ​യത് ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍
Sunday, September 20, 2020 10:41 PM IST
അ​മ്പ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കൃ​ഷി ഇ​റ​ക്കി​യി​ല്ല, വെ​ള്ള​ത്തി​ലാ​യത് ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്ന്, നാ​ല് വാ​ര്‍​ഡു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്ക​ഴി​യു​ന്ന​ത്. ക​ട്ട​ക്കു​ഴി, ക​രി​ങ്ങാ​ലി​ത്ത​റ, കാ​ട്ടു​ങ്ക​ല്‍, പ​ന​ച്ചി​ത്ത​റ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​ക​ളാ​യി കൃ​ഷി ഇ​റ​ക്കാ​തെ ത​രി​ശി​ട്ടി​രി​ക്കു​ന്ന​ത്. വൈ​പ്പ് മു​ട്ട് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട്ട​ക്കു​ഴി, പ​ന​ച്ചി​ത്ത​റ എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ മോ​ട്ടോ​ര്‍ നീ​ക്കി​യ​താ​ണ് നാ​ലു പാ​ട​ശേ​ഖ​ര​ങ്ങ​ളും ത​രി​ശി​ടാ​ന്‍ കാ​ര​ണ​മാ​യ​ത്.

പാ​ല​ത്തിന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും മോ​ട്ടോ​ര്‍ സ്ഥാ​പി​ച്ച് കൃ​ഷി​യി​റ​ക്കാ​ന്‍ പി​ന്നീ​ട് ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​യി​ല്ല. ക​രി​ങ്ങാ​ലി​ത്ത​റ, കാ​ട്ടു​ങ്ക​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം മോ​ട്ടോ​ര്‍ ഉ​ണ്ടെ​ങ്കി​ലും പു​റം​ബ​ണ്ടി​ന് ഉ​യ​ര​ക്കു​റ​വാ​യ​തി​നാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള മ​റ്റു ര​ണ്ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം ഒ​ലി​ച്ചു കേ​റു​മെ​ന്ന​തി​നാ​ലാ​ണ് ഇ​തും ത​രി​ശി​ടേ​ണ്ടി വ​ന്ന​ത്. ഇ​തോ​ടെ വെ​ള്ള​ക്കെ​ട്ടി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം പോ​ലും ല​ഭി​ക്കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.

മു​ട്ട​റ്റം വെ​ള്ള​ത്തി​ല്‍ നീ​ന്തി​വേ​ണം പു​റ​ത്തി​റ​ങ്ങാ​ന്‍. സെ​പ്റ്റി​ക് ടാ​ങ്കു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നാ​ല്‍ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് പോ​കു​ന്ന​ത്. റോ​ഡു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ക​യ​റി​വ​രി​ല്ല. മാ​സ​ങ്ങ​ളാ​യി വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത്വ​ക്‌രോഗ​ങ്ങ​ളും പ​നി​യും വി​ട്ടു​മാ​റു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ല്‍ പ​ല വീ​ടി​നു​ള്ളി​ലും വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ത​ട്ടു​കെ​ട്ടി​യാ​ണ് അ​ടു​ക്ക​ള​ക​ളി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത്. ഈ​നി​ല തു​ട​ര്‍​ന്നാ​ല്‍ പ്ര​ദേ​ശം ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

മാ​സ​ങ്ങ​ളാ​യി ഒ​രു പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍ മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ലാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​ടി​യ​ന്ത​ര​മാ​യി ത​രി​ശി​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി​യി​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.