ഈ ​ഗ​തി​കേ​ട് എ​ന്നു മാ​റു​മോ? ആ​ശ​ങ്ക​യി​ല്‍ യാ​ത്ര​ക്കാ​ര്‍
Sunday, September 20, 2020 10:38 PM IST
ഹ​രി​പ്പാ​ട്: ഈ ​ഗ​തി​കേ​ട് എ​ന്ന് മാ​റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്രി​ക​ര്‍. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​യ ആ​രാ​ഴി​പ​ള്ളി​കു​റ്റി​മൂ​ട്ടി​ല്‍ ജം​ഗ്ഷ​ന്‍ റോ​ഡാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മു​ണ്ടാ​യ റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൈ​ര്‍​ഘ്യം വ​രു​ന്ന റോ​ഡ് ത​ക​ര്‍​ന്നു കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. മാ​റി മാ​റി വ​രു​ന്ന ഭ​ര​ണ​ക്കാ​ര്‍ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് ഈ ​റോ​ഡി​നോ​ട് കാ​ണി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം.

ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു​വാ​ര്‍​ഡു​ക​ള്‍​ക്ക് (12, 15, 16) അ​തി​രി​ടു​ന്ന റോ​ഡാ​ണി​ത്. ഈ ​റോ​ഡ​രി​കി​ല്‍ ത​ന്നെ​യാ​ണ് ഗ​വ. ഐ​ടി​ഐ, അം​ഗ​ന്‍​വാ​ടി എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പെ​യ്ത്തു വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ മ​തി​യാ​യ ഓ​ട​ക​ളോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ഇ​വി​ടെ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ര്‍​ഷ​ത്തി​ല്‍ ആ​റു​മാ​സ​വും വെ​ള്ള​ക്കെ​ട്ടാ​ണി​വി​ടം. അങ്കണവാ​ടി​ക​ളി​ല്‍ വ​രു​ന്ന കൊ​ച്ചു​കു​ട്ടി​ക​ളും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും, ഐ​ടി​ഐ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​റ്റു ജീ​വ​ന​ക്കാ​രും വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ നീ​ന്തി വേ​ണം ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്തേ​ണ്ട​ത്. ഐ​ടി​ഐ​യു​ടെ ഉ​ദ്ഘാ​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് 20 ല​ക്ഷം രൂ​പ റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗം ന​ന്നാ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കേ​വ​ലം ജ​ല​രേ​ഖ​യാ​യി മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. മു​ന്‍​വ​ശം മു​ത​ല്‍ 500 മീ​റ്റ​ര്‍ ദൂ​രം​വ​ട​ക്കോ​ട്ട് കോ​ണ്‍​ക്രീ​റ്റ് ടൈ​ലു​ക​ള്‍ നി​ര​ത്തി വ​ശ​ങ്ങ​ളി​ല്‍ ചെ​റി​യ ഓ​ട​ക​ളും കെ​ട്ടി​യെ​ങ്കി​ലും നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​തി​നാ​ലും വെ​ള്ള​ക്കെ​ട്ടും മൂ​ലം ടൈ​ലു​ക​ള്‍ ഇ​ള​കി ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
ഐ​ടി​ഐ​ക്ക് തെ​ക്കു​ഭാ​ഗ​ത്ത് മെ​റ്റ​ല്‍ ഇ​ള​കി റോ​ഡു​ത​ക​ര്‍​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്. കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഇ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഐ​ടി​ക്ക് വ​ട​ക്കു​ഭാ​ഗ​ത്ത്; കോ​ണ്‍​ക്രീ​റ്റ് ടൈ​ലു​ക​ളി​ട്ട 500 മീ​റ്റ​ര്‍ ഒ​ഴി​കെ ബാ​ക്കി ഭാ​ഗം മു​ഴു​വ​ന്‍ മ​ഴ പെ​യ്ത വെ​ള്ളം ഒ​ഴു​കി മാ​റാ​തെ വെ​ള്ള​ക്കെ​ട്ടാ​ണ്, കി​ഴ​ക്കേ​വീ​ട്ടി​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ വ​ട​ക്കോ​ട്ട് ആ​രാ​ഴി പ​ള്ളി ജം​ഗ്ഷ​ന്‍ വ​രെ 500 മീ​റ്റ​റോ​ളം ഭാ​ഗം വെ​ള്ളം ഒ​ഴു​കി മാ​റാ​തെ കെ​ട്ടി നി​ന്ന് ഇ​വി​ടെ​യു​ള്ള പ​ല​ച​ര​ക്കു​ക​ട​യി​ലും ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. ഇ​വി​ടെ മു​മ്പു​ണ്ടാ​യി​രു​ന്ന ക​ലു​ങ്കി​ന​ടി​യി​ല്‍​ക്കൂ​ടി വെ​ള്ളം ഒ​ഴു​കി മാ​റാ​ത്ത​തും പ്ര​ശ്ന​മാ​ണ്.

ഈ ​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ഈ ​റോ​ഡി​നോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, റോ​ഡി​ന്‍റെ വ​ശ​ത്ത് ഓ​ട കെ​ട്ടി വെ​ള്ളം ഒ​ഴു​കി മാ​റാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന​തി​നോ​ടൊ​പ്പം റോ​ഡു​യ​ര്‍​ത്തി ടാ​ര്‍ ചെ​യ്യു​ക​യും വേ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് റോ​ഡ് ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്കു​വാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം