ക​ലാ​ജീ​വി​തം വി​ട്ട് മ​ത്സ്യ​വി​ല്പ​ന​യ്ക്കി​റ​ങ്ങി ബാ​ലെ ക​ലാ​കാ​രി
Sunday, September 20, 2020 10:38 PM IST
അ​മ്പ​ല​പ്പു​ഴ: കൊ​റോ​ണ ജീ​വി​തം വ​ഴി​മു​ട്ടി​ച്ച​പ്പോ​ള്‍ ക​ലാ​ജീ​വി​തം വി​ട്ട് മ​ത്സ്യ​വി​ല്പ​ന തെ​ര​ഞ്ഞെ​ടു​ത്ത് ഒ​രു ക​ലാ​കാ​രി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പു​ത്ത​ന​ങ്ങാ​ടി വാ​ഴ​പ്പ​ള​ളി വെ​ളി​യി​ല്‍ കോ​ള​നി​യി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ സ​ലി(59)​യാ​ണ് വി​ശ​പ്പ​ട​ക്കാ​നും മ​രു​ന്നി​നു​മാ​യി വേ​ദ​ന​യോ​ടെ ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നു വി​രാ​മ​മി​ട്ട​ത്.

മ​റി​യാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്, ആ​ല​പ്പു​ഴ അ​ന​ഘ തീ​യേ​റ്റ​ര്‍, വൈ​ക്കം ഭാ​ര​തി, കോ​ട്ട​യം അ​പ്സ​ര തു​ട​ങ്ങി വി​വി​ധ ബാ​ലെ ട്രൂ​പ്പു​ക​ളി​ല്‍ നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളോ​ളം അ​ര​ങ്ങി​ല്‍ വി​സ്മ​യ പ്ര​ക​ട​നം കാ​ട്ടി​യ ഈ ​ക​ലാ​കാ​രി വൈ​ക്കം കു​ട​വെ​ച്ചൂ​ര്‍ ദേ​വീ വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ താ​ത്കാ​ലി​ക നൃ​ത്താ​ധ്യാ​പി​ക കൂ​ടി​യാ​യി​രു​ന്നു.

നാ​ദ​സ്വ​ര വാ​ദ​ക​ന്‍ കൂ​ടി​യാ​യ ഭ​ര്‍​ത്താ​വ് അ​പ്പു​ക്കു​ട്ട​ന് 2018ല്‍ ​ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തോ​ടെ സ്കൂ​ളി​ല്‍ ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തോ​ടെ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ മ​റ്റൊ​രാ​ളെ നി​യ​മി​ച്ചു. സ​ലി​യു​ടെ ഈ ​വ​രു​മാ​ന​വും നി​ല​ച്ചു. പ്ര​ള​യ ശേ​ഷം ബാ​ലെ വേ​ദി​ക​ളി​ല്‍ നി​ന്നു​ള്ള വ​രു​മാനം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് സ​ലി റോ​ഡ​രി​കി​ല്‍ ക​ക്കാ​യി​റ​ച്ചി വി​ല്പ​ന ആ​രം​ഭി​ച്ച​ത്.

ത​ള​ര്‍​ന്നു കി​ട​പ്പി​ലാ​യ ഭ​ര്‍​ത്താ​വി​ന് മ​രു​ന്നി​നു മാ​ത്രം മാ​സം മൂ​വാ​യി​ര​ത്തി​ല​ധി​കം രൂ​പ ക​ണ്ടെ​ത്ത​ണം. മു​ഹ​മ്മ​യി​ല്‍ നി​ന്ന് അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ലെ​ത്തി ഡി​വൈ​ഡ​റിന്‍റെ സൈ​ഡി​ല്‍ വ​ച്ചാ​ണ് ഇ​വ​ര്‍ ക​ക്കാ​യി​റ​ച്ചി വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

മ​ക്ക​ളി​ല്ലാ​ത്ത സ​ലി കു​ടും​ബം പു​ല​ര്‍​ത്താ​ന്‍ വേ​ണ്ടി പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട ത​ന്‍റെ ക​ലാ​ജീ​വി​ത​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഒ​രു സ​ഹാ​യ​വും ഈ ​ക​ലാ​കാ​രി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് എ​ല്ലാ മേ​ഖ​ല​യെ​യും ത​ള​ര്‍​ത്തി​യ​പ്പോ​ള്‍ ത​ക​ര്‍​ന്ന​ത് സ​ലി​യു​ടെ​യും ജീ​വി​ത​മാ​ര്‍​ഗ​മാ​യി​രു​ന്നു.