വീ​ടുക​യ​റി ആ​ക്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം
Sunday, September 20, 2020 10:38 PM IST
പൂ​ച്ചാ​ക്ക​ല്‍: മാ​ര​കാ​യു​ധ​വു​മാ​യെ​ത്തി വീ​ടുക​യ​റി ആ​ക്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍ പാ​ട​ത്തും​ത​റ രാ​ജു​വി​നെ​യാ​ണ് അ​യ​ല്‍​വാ​സി വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​നാ​ലി​ന് രാ​ത്രി​യാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചത്. വീ​ട്ടി​ലെ ടി​വി, ക​സേ​ര തു​ട​ങ്ങി​യ​വ അ​ക്ര​മി ത​ല്ലി​ത്ത​ക​ര്‍​ത്തു. സം​ഭ​വ സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ്രാ​യ​മാ​യ അ​മ്മ​യും ഭാ​ര്യ​യും മ​ക്ക​ളും ഭ​യ​ന്നു​വി​റ​ച്ച് നി​ല​വി​ളി​ച്ചു.

ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ളു​ടെ വീ​ട്ടി​ലെ പ​ട്ടി​ക്കൂ​ട്ടി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​രു​ന്ന​ത് വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൂ​ച്ചാ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ടു​ത്ത പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മാ​ര​കാ​യു​ധ​വു​മാ​യി വ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മ​ണം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക, തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ട്ട് പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ങ്കി​ലും അ​ഞ്ചു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ന്നി​ല്ല എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​ത് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ല്‍ കൊണ്ടാണെന്ന് ആക്ഷേ​പമുണ്ട്. ഇ​നി​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​മെ​ന്ന് സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു.