സം​വ​ര​ണ, സ​ർ​വീ​സ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ വേ​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Saturday, September 19, 2020 10:23 PM IST
ച​ങ്ങ​നാ​ശേ​രി: സം​വ​രേ​ണ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സം​വ​ര​ണം ഉ​ദ്യോ​ഗ നി​യ​മ​ന​മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന​ത്തു നി​ല​വി​ലു​ള്ള സം​വ​ര​ണ ച​ട്ട​ങ്ങ​ളി​ലും സ​ർ​വീ​സ് ച​ട്ട​ങ്ങ​ളി​ലും റി​സ​ർ​വേ​ഷ​ൻ, റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടു​ക​ളി​ലും ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ അ​ടി​യ​ന്തര​മാ​യി ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്‌​സി, പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളേ​യും തു​ട​ർ​ന്ന് സാ​ന്പ​ത്തി​ക സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളേ​യും നി​യ​മാ​നു​സൃ​തം പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള നി​യ​മം ജാ​ഗ്ര​ത​യോ​ടെ ന​ട​പ്പി​ലാ​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ബ​ന്ധ​ത കാ​ട്ട​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍ ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ, പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.