ലാ​ത്തി​ച്ചാ​ർ​ജ്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി
Saturday, September 19, 2020 10:21 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രെ പോലീ​സ് ന​ട​ത്തി​യ അ​തി​ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർജിനെ​പ്പ​റ്റി കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് നി​രാ​യു​ധ​രാ​യി സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥിക​ൾ​ക്കുനേ​രെ മ​നു​ഷ്യ​ത്വ​ര​ഹി​ത​വും നി​ഷ്ഠുര​വു​മാ​യ ആ​ക്ര​മ​ണ​മാ​ണ് പോലീ​സ് അ​ഴി​ച്ചു​വി​ട്ട​ത്.

കോ​ണ്‍​ഗ്ര​സ് സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട പോലീ​സി​ലെ ക്രി​മി​ന​ലു​ക​ളു​ടെ ഒ​രു സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം ആ​രോ​പി​ച്ചു.